കണ്ണൂർ പരിയാരത്ത് വൻകുഴൽ പണവേട്ട : 80 ലക്ഷം പിടി കൂടി, മൂന്ന് പേർ കസ്റ്റഡിയിൽ
Updated: Oct 31, 2025, 17:12 IST
പരിയാരം : അതിസമർത്ഥമായ നീക്കത്തിലൂടെ പരിയാരം പോലീസ് 80 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി. തളിപ്പറമ്പുകാരനുൾപ്പെടെ മൂന്നുപേരെ സി.ഐ. കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

പുഷ്പഗിരിയിലെ നഹലാസിൽ നാസിഫ് (22), അമ്മംകുളത്തെ ഷംനാസിൽ മുഹമ്മദ്ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീൽ (38) എന്നിവരെയാണ് പിടി കൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതുപ്രകാരമായിരുന്നു കണക്കിൽപ്പെടാത്ത പണം പിടികൂടിയത്.
tRootC1469263">.jpg)

