ശ്രീകുമാരൻ തമ്പിയുടെ പാട്ട് എഴുത്തിന്റെ 60 വർഷങ്ങൾ ഹൃദയ സരസിലെ പ്രണയ പുഷ്പമേ ശ്രീകുമാരൻ തമ്പി സംഗീത നിശ ഒൻപതിന് കണ്ണൂരിൽ

Marking 60 years of Sreekumaran Thampi's songwriting career, the musical event 'Hridayasarasile Pranaya Pushpame' (Oh Flower of Love in the Lake of the Heart) will be held in Kannur on the 9th.

കണ്ണൂർ: കണ്ണൂർ മിറർ,, വിൻ വിൻ കോർപ്പ്, യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ കണ്ണൂർ സൗത്ത് ക്ലബ്, കണ്ണൂർ പൗരാവലി സംയുക്താഭിമുഖ്യത്തിൽ മലയാളത്തിൻ്റെ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിൻറെ അറുപത് വർഷം കണ്ണൂരിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കണ്ണൂരിൽ കുടുംബവേരുകളുള്ള അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി 'കൃഷ്ണ ജ്വൽസ് ഹൃദയ സദസിലെ പ്രണയ പുഷ്‌പമേ' എന്ന പേരിൽ നടത്തുന്ന സംഗീത നിശ ഒൻപതിന് വെള്ളിയാഴ്ച്ച വൈകിട്ട് 4 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശ്രീകുമാരൻ തമ്പിക്ക് പുറമെ പ്രശസ്ത പിന്നണി ഗായകരായ നിഷാദ്, രാജലക്ഷ്മി, അജയ് ഗോപാൽ എന്നിവർ സംഗീത നിശയിൽ പങ്കെടുക്കും. വിവിധ തൊഴിൽ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവർക്കുള്ള മേയ് ഡേ അവാർഡും ചടങ്ങിൽ വിതരണം ചെയ്യും.

കെ സുധാകരൻ എം.പി, അഡ്വ പി. സന്തോഷ് കുമാർ എംപി, എം എൽ എ മാരായ ടി. ഒ. മോഹനൻ, കെ.വി സുമേഷ്, കണ്ണൂർ മേയർ അഡ്വ പി ഇന്ദിര മലയാളത്തിൻ്റെ പ്രമുഖ എഴുത്തുകാരായ ടി.പത്മനാഭൻ, സി.വി ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.മലയാളിയുടെ ഗ്രാമക്കാഴ്ചകളിലും പ്രണയത്തിലും വിരഹത്തിലും തത്വചിന്തയിലും ഒപ്പം നടന്ന ശ്രീകുമാരൻ തമ്പി മൂവായിരത്തോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വി ദക്ഷിണാമൂർത്തി, ജി ദേവരാജന്, എം എസ് വിശ്വനാഥൻ, എം കെ അർജ്ജുനൻ എന്നിവർക്കൊപ്പം അദ്ദേഹം ഒരുക്കി ഗാനങ്ങൾ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. നാല് മണിക്കൂർ നീളുന്ന സംഗീത നിശയുടെ പ്രവേശനം പാസ് മൂലമാണ്.വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, രക്ഷാധികാരികളായ, എം.ടി പ്രകാശൻ, ടി.കെ. രമേഷ്കുമാർ, തൈക്കണ്ടി മുരളീധരൻ, കണ്ണൂർ മിറർ ചീഫ് എഡിറ്റർ ഒ.സി മോഹൻരാജ് എന്നിവർ പങ്കെടുത്തു.

Tags