തലശേരിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
തലശേരി:വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ഭർത്താവ് ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പെരിങ്ങത്തുരിലെ കിട്ടൻ പിടികയിലെ ലിബിനാലയത്തിൽ ബാലന്റെ മകൻ എം.കെ. ലിജിനാണ് , താൻ ഭർത്താവിന്റെ നാട്ടുകാരനും സുഹൃത്തുമാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
കോലായിൽ ഇരിക്കാൻ പറഞ്ഞ വിട്ടമ്മയോട് കുടിക്കാൻ കുറച്ച് വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാൻ പോയ യുവതിയെ പിന്നാലെ ചെന്ന് കെട്ടിപ്പിടിക്കുകയുമായിരുന്നു. യുവതി കുതറി രക്ഷപ്പെടുകയായിരുന്നു. മാഹിയിൽ യുവാവ് മദ്യപിക്കാനെത്തിയതായിരുന്നു. മാഹി സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽ കുമാറും, എസ് ഐ.ജയശങ്കറും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മാഹികോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
.jpg)

