കണ്ണൂർ പുറഞ്ഞാണിയിൽ കാർ ഇടിച്ച് വഴി യാത്രക്കാരിയായ വീട്ടമ്മമരിച്ചു
Dec 31, 2025, 10:37 IST
കുടിയാന്മല : കാർ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നടുവിൽ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയിൽ ഹൗസിൽ ലീല (62) യാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 4.40 ന് പുറഞ്ഞാണിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരണമടഞ്ഞു.
tRootC1469263">മകൾ : അമ്പിളി (മുൻ പഞ്ചായത്തംഗം, ശ്രീകണ്ഠാപുരം ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക) .മരുമകൻ: സുരേന്ദ്രൻ (കെ എസ്.ആർ.ടി.സി) . സഹോദരങ്ങൾ: നാരായണി, വത്സമ്മ , സിന്ധു, റെജി കുമാർ, പരേതരായ ദേവി, വിലാസിനി. കൂടിയാന്മല പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടം വരുത്തിയ കെ. എൽ. 59. പി.8064 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു ഓടിച്ചയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
.jpg)


