പരിയാരം പൊന്നുരുക്കിപ്പാറയിൽ വീടുകൾ കുത്തി തുറന്ന് കവർച്ച നടത്തി

Houses in Ponnurukkipara, Pariyaram, were broken into and looted.
Houses in Ponnurukkipara, Pariyaram, were broken into and looted.

പരിയാരം: പരിയാരം പൊന്നുരുക്കിപ്പാറയില്‍ വീടുകളില്‍ പട്ടാപ്പകല്‍ കവര്‍ച്ച, സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു. പൊന്നുരുക്കിപ്പാറ പൊള്ളാലത്തെ ശ്യാമളയുടെ വീട്ടിന്റെ സണ്‍ഷേഡ് വഴി അകത്തുകടന്ന മോഷ്ടാവ് ഒരു പവൻ്റെ സ്വര്‍ണാഭരണങ്ങൾകവര്‍ച്ച ചെയ്തു.

തൊട്ടടുത്ത അയൽവാസിയായ ബാബു എന്നയാളുടെ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് മുറിയിലെ മേശവലിപ്പില്‍ സൂക്ഷിച്ച 3000 രൂപയും മോഷ്ടിച്ചു.ശ്യാമള വാടകക്ക് നല്‍കിയ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നുവെങ്കിലും ഒന്നും ലഭിച്ചില്ല.

tRootC1469263">

ശ്യാമള കുടുംബശ്രീ യോഗത്തിനും മറ്റ് വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുക്കാനും പോയതായിരുന്നു.വീടുകളിലെ മുറികളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.പത്ത് ദിവസം മുമ്പും കാരക്കുണ്ടില്‍ പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തിരുന്നു.പരിയാരം പൊലിസ്  കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags