കണ്ണൂർ പരിയാരത്ത് വാട്ടർ ടാങ്ക് വൃത്തിയാക്കുന്നിതിനിടെ വീട്ടിലെ ഒന്നാം നിലയിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു
Mar 20, 2026, 15:55 IST
പരിയാരം : വീട്ടിലെ ഒന്നാം നിലയിൽ നിന്നും വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ തെന്നിവീണ് ഗൃഹനാഥൻ മരിച്ചു. നരീക്കാംവള്ളി അറത്തിൽ ഭദ്രപുരം ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടൻ പി.ബാലകൃഷ്ണനാ(68)ണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വീടിന്റെ ഒന്നാം നിലയിലുള്ള വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വി.എം.ലളിത.മക്കൾ: ബൽരാജ്(കാനഡ), ബിന്ധ്യ(ഹൈദരാബാദ്). പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
.jpg)


