കൂവോട് അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം നടത്തിയതായി പരാതി

Complaint of burglary in a locked house in Koodu

തളിപ്പറമ്പ്: കൂവോട് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതായി പരാതി.കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപത്തെ മോഹന്‍രാജിന്റെ വീട്ടിലാണ് കവര്‍ച്ച.കഴിഞ്ഞ ഒരു മാസമായി മോഹന്‍രാജ് മകളുടെ കൂടെ പൂനെയിലാണ്.വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഷെല്‍ഫിലുള്ള സാധങ്ങളെല്ലാം വാരിവലിച്ചിട്ടിട്ടുണ്ട്.

tRootC1469263">

വീട്ടുകാര്‍ സ്ഥലത്തെത്തിയില്‍ മാത്രമെ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനാവൂ.സമീപത്തെ സി.സി.ടി.വി കാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.അഞ്ചാം തീയതി പുലര്‍ച്ചെയാണ് മോഷണം നടന്നത്.തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Tags