കനത്ത മഴയിൽ കാപ്പാട്ടിൽ ചുറ്റുമതിൽ തകർന്ന് വീടിന് സാരമായ കേടുപാട് സംഭവിച്ചു

A house in Kappad suffered severe damage after a perimeter wall collapsed due to heavy rain.

ചക്കരക്കൽ : കാപ്പാട്ടിൽ വീടിൻ്റെ ചുറ്റുമതിൽ തകർന്ന് സമീപത്തെ വീടിന് സാരമായ കേടുപാട് സംഭവിച്ചു. കാപ്പാട്ടു കാവിന് സമീപം കാവുള്ള പുരയിൽ സീതയുടെ വീടി നാണ് കേടുപാട് സംഭവിച്ചത്. ഇന്ന്  രാവിലെ എട്ടോടെയാണ് സംഭവം. സമീപത്തെ വീടിൻ്റെ 50 മീറ്ററോളം നീളത്തിലുള്ള ചുറ്റുമതിൽ സീതയുടെ വീടിൻ്റെ പിറകു വശത്ത് പതിക്കുകയായിരുന്നു.

tRootC1469263">

 സീതയുടെ കിടപ്പുമുറിയുടെ ജനലും ചുമരും തകർത്ത് നാലഞ്ചു കല്ലുകൾ മുറിയിലെ കട്ടിലിൽ പതിച്ചു. രാത്രിയാണ് അപകടം സംഭവിച്ചതെങ്കിൽ അത് വലിയ ദുരന്തത്തിന് ഇടയാക്കുമായിരുന്നു. സംഭവ സമയം വീടിൻ്റെ പിറകുവശത്ത് ആരും ഇല്ലാത്തതും വലിയ ഭാഗ്യമായി. അപകടത്തിൽ വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ തകർന്നു. വീടിൻ്റെ പിൻഭാഗത്തും സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവമറിഞ്ഞ് കോർപറേഷൻ കൗൺസിലർ മിനി അനിൽ കുമാർ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Tags