പയ്യന്നൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു

theft
theft


പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച, 10 ലക്ഷം രൂപ വിലമതിക്കുന്ന 13.5 പവന്‍ സ്വര്‍ണ്ണവും 5000 രൂപയും നഷ്ടപ്പെട്ടു.
പയ്യന്നൂര്‍ സുരഭിനഗറില്‍ മഠത്തുംപടി വീട്ടില്‍ രമേശന്റെ ഭാര്യ കെ.സുപ്രിയയുടെ(48)വീട്ടിലാണ് കവര്‍ച്ച നടന്നത്.മെയ്-11 ന് 12.45 നും 13 ന് വൈകുന്നേരം 3.20 നും ഇടയിലായിരുന്നു സംഭവം നടന്നതെന്ന് കരുതുന്നു.

tRootC1469263">

വീട്ടുകാര്‍ ഇല്ലാത്തസമയത്ത്   തെക്കുഭാഗത്തെ ചെറിയ ഗേറ്റ് തുറന്ന് വീട്ടുവളപ്പില്‍ എത്തിയ മോഷ്ടാക്കള്‍ കിടപ്പുമുറിക്ക് സമീപത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന് ഷെല്‍ഫില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും മോിക്കുകയായിരുന്നു.സുരഭിയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags