ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിൻ ജൂലായ് 18 ന് ശ്രീകണ്ഠാപുരത്ത്
കണ്ണൂർ: ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന് വേദിയൊരുക്കി 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് സംഘടിപ്പിക്കുമെന്ന്
അഡ്വ: സജീവ് ജോസഫ് എം എൽ എ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതുജനങ്ങൾ ഉൾപ്പെടെ 4000 പേർ അണിനിരക്കും.
ശ്രീകണ്ഠപുരം ബസ് സ്‌റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ മഹാറാലി ശ്രീകണ്ഠാപുരംഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിക്കും. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഫ്ലോട്ടുകൾ, വർണാഭമായ ബാൻഡ് മേളങ്ങൾ, വാദ്യമേളങ്ങൾ, ഫ്ളാഷ് മോബ് അവതരണങ്ങൾ മഹാറാലിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. മികച്ച ഫ്ലോട്ടുകൾക്ക് ക്യാഷ് അവാർഡുകൾ നൽകും. റീൽ മത്സരവും ക്യാമ്പയിന്റെ ഭാഗമായി യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് സമാപനച്ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ക്യാഷ് അവാർഡുകളും മൊമെന്റോകളും വിതരണം ചെയ്യും. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ടൗൺ സ്ക്വയറിൽ സിഗ്നേച്ചർ ക്യാംമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.
18ന് രാവിലെ 11.30 ന് നടക്കുന്ന പരിപാടിയിൽ പ്രശസ്‌ത സിനിമാതാരം എസ്തേർ അനിൽ, നോർത്ത് സോൺ ഐ.ജി. പുട്ട വിമലാദിത്യ, ഐ.പി.എസ്., കണ്ണൂർ റൂറൽ എസ്.പി. ഉമേഷ് ഗോയൽ, ഐ.പി.എസ്., ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ഐ.എ.എസ്., ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർമാൻ ഇ. വി. രാമകൃഷ്ണൻതുടങ്ങിയവർ പങ്കെടുക്കും. തുടർ ബോധവൽക്കരണ പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്കും വ്യാപിപ്പിച്ച് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സജീവ് ജോസഫ് എം എൽ എ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർമാൻ അഡ്വ. ഇ.വി രാമകൃഷ്‌ണൻ. തളിപ്പറമ്പ ഡിവൈഎസ്പി വി വി മനോജ് എന്നിവരും പങ്കെടുത്തു.
.jpg)

