സാധാരണക്കാർക്ക് നേരെ പൊലിസ് കൈയ്യേറ്റം നടത്തുമ്പോഴും ആഭ്യന്തര വകുപ്പ് മൗനം പാലിക്കുന്നു : സുഹ്റ മമ്പാട്

Home Department remains silent even when police crackdown on civilians: Suhra Mampat
Home Department remains silent even when police crackdown on civilians: Suhra Mampat

പരിയാരം : കേരളത്തിൽ തുടർഭരണത്തോടുകൂടി സിപിഎംനേതാക്കൾ ലക്ഷങ്ങളുടെയുംകോടികളുടെയും അധിപന്മാരായി മാറിയിരിക്കുകയാണെന്ന് വനിതാലീഗ്സംസ്ഥാനപ്രസിഡണ്ട് സുഹറ മമ്പാട് . സി.പി.എം യുവജനസംഘടന നേതാക്കന്മാർ തന്നെതങ്ങളുടെനേതാക്കന്മാരുടെഅഴിമതികൾപുറത്തുകൊണ്ടുവരുമ്പോൾ അവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്ന ഒരു പ്രവണതയാണ് സിപിഎം ഇപ്പോൾ അനുവർത്തിച്ചു വരുന്നത്.

tRootC1469263">

കേരളംഇപ്പോൾദിവസങ്ങളായിചർച്ചചെയ്തുകൊണ്ടിരിക്കുന്നത്പോലീസ് നരനായാട്ടാണ്. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ട പോലീസുകാരെ രാഷ്ട്രീയമായി ഉപയോഗിച്ച് അവരെ കയറൂരി വിട്ട് സാധാരണക്കാർക്ക് നേരെ കയ്യേറ്റവുമായി കടന്നുപോകുന്ന ഒരു പോലീസിനെയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. 

ഇതിനെതിരെ കമാ എന്ന ഒരു അക്ഷരം പറയാൻ പോലും കേരളം ഭരിക്കുന്നആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിതയ്യാറാവുന്നില്ല എന്നത് കേരളമേ ലജ്ജിക്കാമെന്ന് മാത്രമേ പറയാൻ കഴിയൂവെന്ന് സുഹ്റ മമ്പാട് പറഞ്ഞു.
പരിയാരം പഞ്ചായത്ത് വനിതാലീഗ് "ഖവിയാത്" നേതൃസംഗമം കോരൻ പീടിക ദാറുൽ ഹുദാ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഹറ മമ്പാട്. 

സ്ത്രീ ശാക്തീകരണം തൻ്റെകുടുംബത്തിൽ നിന്ന് ആരംഭിക്കണം. എന്നാൽ മാത്രമേ  വരും തലമുറയെ നാടിനും സമൂഹത്തിനും ഉപയോഗിക്കാൻ പറ്റുന്ന ഉത്തമമായ  തലമുറയായി നമുക്ക് വാർത്തെടുക്കാൻ സാധിക്കു.ഓരോ കുടുംബിനികളും അതിനുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കേണ്ടത്. വനിതാ ലീഗ് ഇത്തരം പ്രവർത്തനങ്ങൾക്കെന്നും പ്രചോദനമായി മുന്നിൽ തന്നെ ഉണ്ടാവുമെന്നും സുഹ്റ കൂട്ടിച്ചേർത്തു. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ -നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ വൻ മുന്നേറ്റത്തിന് വേണ്ടി അണിചേർന്ന് പ്രവർത്തനം കാഴ്ച്ചവയ്ക്കാൻ കഴിയണമെന്നും സുഹ്റ പറഞ്ഞു.

പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് കെ പി റഹ്മത്ത് അധ്യക്ഷതവഹിച്ചു. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി.സീനത്ത്, ജനറൽ സെക്രട്ടറി ഷമീമ ജമാൽ , മണ്ഡലം വൈസ് പ്രസിഡണ്ട് കെ പി സൽമത്ത്  പ്രസംഗിച്ചു. പഞ്ചായത്ത് ഭാരവാഹികളായ സമീറ സിദ്ദീഖ്, നസീമ കോരൻ പീടിക, ആയിഷ മജീദ്, റഹിമ കല്ലേടത്ത്, മൻസൂറ അമ്മാനപ്പാറ ,സുമയ്യ അലി. ജുനൈദ അലി, ഹലീമ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags