കാലം സാക്ഷി ചരിത്രം സാക്ഷി: പായത്തിന്റെ ചരിത്രം പ്രകാശനം ചെയ്തു

Time is witness to history: The history of Payam has been released
Time is witness to history: The history of Payam has been released

ഇരിട്ടി :പായം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ചരിത്ര രചനയുടെ ഭാഗമായി ചരിത്ര രചന സമിതി തയ്യാറാക്കിയ 'കാലം സാക്ഷി ചരിത്രം സാക്ഷി' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. മാടത്തിൽ നടന്ന പരിപാടിയിൽ മുൻ എം എൽ എ എം.വി ജയരാജൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് കൈമാറി പുസ്തക പ്രകാശനം നിർവഹിച്ചു.

tRootC1469263">

പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷയായി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ പത്മാവതി, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, കെ ജെ സെബാസ്റ്റ്യൻ, കെ.കെ കുഞ്ഞികൃഷ്ണൻ, ഹമീദ് കണിയാറ്റയിൽ, പി സാജിദ്, സക്കീർ ഹുസൈൻ, എൻ അശോകൻ പഞ്ചായത്ത് സെക്രട്ടറി നിധിൻ സുധാകരൻ എന്നിവർ പങ്കെടുത്തു.

Tags