ഹിന്ദു കുടുംബ സമീക്ഷ ജനുവരി അഞ്ചിന് കണ്ണൂരിൽ
കണ്ണൂർ: ജഗദ്ഗുരു സത്യാനന്ദ സരസ്വതിയുടെ തൊണ്ണൂറാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമദാസ മിഷന്റെ ആഭിമുഖ്യത്തിൽ ജനുവരി അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽഹിന്ദു കുടുംബ സമിക്ഷസംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ ജി ബാബു കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാമി സത്യാനന്ദ സരസ്വതിയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമദാസ മിഷൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് കുടുംബ സമീക്ഷ സംഘടിപ്പിക്കുന്നത്.
tRootC1469263">അഞ്ചിന് വൈകുന്നേരംമൂന്നുമണിക്ക് ജവഹർ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ സ്വാമി ശക്തി ശാന്താനന്ദ മഹർഷി അനുഗ്രഹ പ്രഭാഷണം നടത്തും. ഹനുമദ് പാദാ നന്ദ സരസ്വതി, ബ്രഹ്മചാരി പ്രവിത്ത് ജി, ശാന്തി മഠം ആചാര്യൻ സ്വാമി ആത്മചൈതന്യ തുടങ്ങിയവരുംസമീക്ഷയുടെ ഭാഗമാകും.വാർത്താ സമ്മേളനത്തിൽ കെ രവീന്ദ്രൻ , ശ്യം ഗംഗാധരൻ എന്നിവരും പങ്കെടുത്തു.
.jpg)


