കണ്ണൂരിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

Those who achieved high scores in Kannur were felicitated.
Those who achieved high scores in Kannur were felicitated.

തോട്ടട: ചിറക്കുതാഴെ ജ്ഞാനോദയ വായനശാല ആന്റ് ഗ്രന്ഥാലയം എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ്, സർഗോത്സവം വിജയികളെ അനുമോദിക്കുകയും, സംസ്ഥാന മലയാള പുരസ്കാരം നേടിയ ജനു ആയിച്ചാൻ കണ്ടിയെ ആദരിക്കുകയും ചെയ്തു. 

ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ ജനു ആയിച്ചാൻ കണ്ടി ഉദ്ഘാടനവും ബി. സഹദേവൻ ഉപഹാര സമർപ്പണവും  നിർവ്വഹിച്ചു.പി.പി.സതീശൻ അധ്യക്ഷനായി.പി.വി. സജിത്ത് ഉപരിപഠന സാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു. പ്രജോദ് ഉണ്ണി, കെ.ഹരിനന്ദ്, എം.സി.സന്തോഷ്, കെ.വിനോദ്  എന്നിവർ സംസാരിച്ചു.

tRootC1469263">

Tags