കാനറ ബാങ്കില്‍ നിന്നും 14 കോടിയുടെ വായ്പാതട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത വനിതാ ലോ ഓഫീസറെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്തു ഹൈക്കോടതി ഉത്തരവ്: സ്വയം കേസ് വാദിച്ചു ജയിച്ച് കണ്ണൂര്‍ സ്വദേശിനി പ്രിയംവദ
കണ്ണൂര്‍: കാനറ ബാങ്കില്‍ നിന്നും 14 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയത് ബാങ്ക് അധികൃതര്‍ക്കും സിബി. ഐയ്ക്കും സെന്‍ട്രല്‍ വിജിലന്‍സിനും റിപ്പോര്‍ട്ട് ചെയ്ത വനിതാ ലോ ഓഫീസര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി മരവിപ്പിച്ചു തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ താഴെചൊവ്വ കിഴുത്തളളി സ്വദേശിനിയായ എം.സിപ്രീയവദയാണ് തനിക്കെതിരെയുളള സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അനുകൂല വിധിയുണ്ടായതായി കണ്ണൂര്‍ പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കഴിഞ്ഞ ജൂണ്‍ 22 നാണ് അഭിഭാഷക കൂടിയായ പ്രിയംവദ സ്വയം വാദിച്ചകേസില്‍ ജസ്റ്റിസ് എസ്. ഈശ്വര്‍ കാനറാബാങ്കിനെതിരെ വിധി പ്രഖ്യാപിച്ചത്. ഇതു പ്രകാരം 13.11.2011-ല്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ട നടപടി റദ്ദു ചെയ്യുകയും ജോലിയില്‍ നിന്നും പിരിച്ചുവിട്ട കാലം മുതല്‍ തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നതു വരെ അന്‍പതു ശതമാനം ശമ്പള കുടിശിക നല്‍കാനും അടിയന്തിരമായ ലോ ഓഫീസര്‍ തസ്തികയില്‍ നിയമിക്കാനും ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രിയംവദ പറഞ്ഞു. എന്നാല്‍ കോടതി വിധി വന്നിട്ടു രണ്ടാഴ്ച്ചയായിട്ടും പുനര്‍ നിയമന നടപടികള്‍ ബാങ്ക്അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കുമെന്നും പ്രിയംവദ പറഞ്ഞു.
ബാങ്കിങ് രംഗത്തെ ക്രമക്കേടുകളും അച്ചടക്കലംഘനങ്ങളും നിഷ് പക്ഷമായി അന്വേഷിക്കേണ്ട എന്‍ക്വയറി ഓഫീസര്‍ബാങ്കിന്റെ വാക്താവിനെപ്പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മേലുദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സഹപ്രവര്‍ത്തകരായ അഞ്ച് പേര്‍ സര്‍വീസില്‍ മികച്ച പേരുളള പ്രിയംവദയ്‌ക്കെതിരെ പരാതി കൊടുത്തതെന്നു പ്രഥമ ദൃഷ്ട്യാ തന്നെ തെളിഞ്ഞതായി ഹൈക്കോടതി വിധി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1999 മുതല്‍ കാനറബാങ്കില്‍ ജോലി ചെയ്യുന്ന താന്‍ രണ്ടു കമ്പിനികളുമായി നടത്തിയവായ്പാ ഇടപാടില്‍ 14 കോടി രൂപയുടെവെട്ടിപ്പു നടത്തിയെന്ന് അന്വേഷണത്തില്‍തെളിഞ്ഞതിനാല്‍ ബാങ്ക് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനാണ്അച്ചടക്ക നടപടി സ്വീകരിച്ചതെന്നു പ്രിയംവദപറഞ്ഞു. മംഗളൂരില്‍ ജോലി ചെയ്യുമ്പോഴാണ് വാടകകെട്ടിടം സ്വന്തംആസ്തിയായികാണിച്ചു ഗോവയിലെ പ്രമുഖന് കോടികള്‍ ബിസിനസ് ലോണ്‍ നല്‍കിയത്. ഈക്കാര്യം മേലുദ്യോഗസ്ഥര്‍ക്കും സി.ബി. ഐയുള്‍പ്പെടെയുളള കേന്ദ്രഏജന്‍സികള്‍ക്കും റിപ്പോര്‍ട്ടു ചെയ്തുവെങ്കിലും നടപടിയുണ്ടായില്ല.
എന്നാല്‍ വായ്പയെടുത്ത കോടികള്‍ എഴുതി തളളാനുളള നീക്കം ഇതോടെ നിലയ്ക്കുകയും വായ്പാതുക തിരിച്ചടക്കേണ്ടിയും വന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മേലുദ്യോഗസ്ഥരുടെ ഒത്താശയോടെ അഞ്ച് സഹപ്രവര്‍ത്തകരെ കൊണ്ടു ജാതി അധിക്ഷേപം,വ്യക്തിപരമായ അവഹേളനം എന്നിവയൊക്കെ നടത്തിയെന്ന് പരാതികൊടുപ്പിച്ചു യാതൊരു നീതിയും ലഭിക്കാതെ പിരിച്ചുവിട്ടത്്. കസബ പൊലിസില്‍ സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും കോഴിക്കോട്‌റീജ്യനലില്‍ ജോലി ചെയ്യുകയായിരുന്ന തനിക്കെതിരെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാരെ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചുവെന്ന കുറ്റംചാര്‍ത്തി എഫ്. ഐ. ആറിടാന്‍ പൊലിസ് തയ്യാറായില്ല. എന്നാല്‍ കസബയിലെ ഒരു എ. എസ്. ഐ തന്നെ നിരന്തരംരാപകല്‍ ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പ്രിയംവദ ആരോപിച്ചു.തന്റെ ജീവിതം തന്നെ തകര്‍ക്കുന്ന രീതിയിലുളള അനീതിയാണ് കാനറ ബാങ്ക്‌മേലുദ്യോഗസ്ഥര്‍ കാണിച്ചത്. മാനസിക സംഘര്‍ഷം കാരണംതന്റെ പിതാവ്ആത്മഹത്യ ചെയ്തുവെന്നും പ്രിയംവദ പറഞ്ഞു. ബന്ധുക്കളായ കെ. കെ കാര്‍ത്തികേയന്‍, എം. എം അനിത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
.jpg)

