നവവധുവായ ഐടി പ്രൊഫഷനില്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കണ്ണൂര്‍:വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുന്‍പ് നവവധുവായ ഐ.ടി പ്രൊഫഷനല്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതിയും പരിഗണിച്ചില്ല.ഒളിവില്‍ കഴിയേവേ കതിരൂര്‍ നാലാം മൈലിനടുത്ത മാധവി നിലയത്തില്‍ സച്ചിന്‍ ( 31 ) സമര്‍പ്പിച്ച മുന്‍കൂര്‍ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.ഈക്കഴിഞ്ഞ ജൂണ്‍ 12 നാണ് സച്ചിന്റെ ഭാര്യ പിണറായി പടന്നക്കരയിലെ സൌപര്‍ണികയില്‍ മേഘ ( 28 ),ഭര്‍തൃ വീടിന്റെ മുകള്‍ നിലയില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.മകള്‍ ആത്മഹത്യ ചെയ്തത് സച്ചിന്റെ ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെയാണെന്ന് ചൂണ്ടിക്കാട്ടി മേഘയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് കതിരൂര്‍ പോലീസ് സച്ചിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മേഘയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.മേഘയുടെ സുഹൃത്തിന്റെ മൊഴിയും വാദിക്ക് വേണ്ടി ഹാജരായ അഡ്വ.ഗായത്രി കൃഷ്ണന്‍ ഹൈക്കോടതി മുന്‍പാകെബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ദിവസം മേഘ ഭര്‍ത്താവുമൊന്നിച്ച് കണ്ണൂരില്‍ കുടുംബത്തിലൊരാളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് രാത്രിയിലാണ് ഭര്‍തൃവീട്ടിലെത്തിയത്.അതിന് ശേഷമാണ് മേഘയെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തലശ്ശേരി എ.സി.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.മേഘയുടെ മാതാപിതാക്കളുടെയും മറ്റും മൊഴികള്‍ നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.