തളിപറമ്പ് കുവോട്ടെ നിരലംബരായ കുടുംബത്തിന് കൈത്താങ്ങ്; വീടിന്റെ അറ്റകുറ്റപ്പണി ചെയ്യാൻ വാഗ്ദാനം ലഭിച്ചതായി എം.എൽ.എ
തളിപ്പറമ്പ് : അതിദരിദ്രമുക്ത പ്രഖ്യാപനം നടന്ന കേരളത്തിൽ ഭക്ഷണത്തിനും ചികിത്സയ്ക്കും വീടിന്റെ വാതിലും ജനലും കട്ടിലും വിൽക്കേണ്ടിവന്ന കുവോട്ടെ അർബുദ രോഗിയായ അമ്മയ്ക്കും മാനസിക അസ്വസ്‌തഥ ഉള്ളതും ഓട്ടിസം രോഗിയായ രണ്ടു മക്കൾക്കും കൈത്താങ്ങ്. ഉഷയെയും രണ്ടു മക്കളെയും തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. എംഎൽഎ പ്രശ്നത്തിൽ ഇടപെടുകയും മുഖ്യമന്ത്രിയുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ കളക്ടർ വിഷ്ണുരാജുമായി ചേർന്ന് വീട് സന്ദർശിക്കുകയും ഇവരെ ഏറ്റെടുക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഉഷയെയും രണ്ടു മക്കളെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുകയും ചെയ്യും. ഇവർക്ക് വീട് നിർമിച്ച് നൽകാൻ സൻമനസുള്ളവർ മുന്നോട്ടുവന്നിട്ടുണ്ട് . ഇവരുടെ ജീവിത ചെലവ് ഏറ്റെടുക്കാൻ നഗരസഭ തയ്യാറായിട്ടുണ്ട് .
വാർത്ത പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ് ഉണ്ടായത്. തളിപ്പറമ്പ് നഗരസഭാ ചെയർമാൻ പി.കെ. സുബൈർ, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.ബാലകൃഷ്ണൻ എന്നിവർ വിഷയത്തിൽ ഇടപെടുകയും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ചില ചാരിറ്റി സംഘടന പ്രവർത്തകർ വീട് സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു.
.jpg)


