കനത്ത മഴയിൽ അപകടാവസ്ഥ : അയാറകത്ത് പാലം താൽക്കാലിക റോഡ് അടച്ചു
Jul 9, 2026, 10:10 IST
മുഴപ്പിലങ്ങാട്: അയാറകത്ത് പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലികമായി നിർമിച്ച റോഡ്, പുഴയിലെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനെ തുടർന്ന് സുരക്ഷ കാരണങ്ങളാൽ അടച്ചു.ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.
ഈ വഴി പോകേണ്ട എല്ലാ വാഹനങ്ങളും യാത്രക്കാരും പഴയ പാലത്തിൽ കൂടിയുള്ള യാത്രാ സൗകര്യം ഉപയോഗിക്കണം .അപകടാവസ്ഥയിലായ താൽക്കാലിക റോഡിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കുക. പഴയ പാലത്തിൽ തിരക്ക് ഒഴിവാക്കാൻ വരിയായി മാത്രം വാഹനങ്ങൾ കടത്തിവിടുമെന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഒന്നാം വാർഡ് മെംപർ എ.പി മിസാജ് അറിയിച്ചു.
.jpg)

