കനത്ത മഴ; കണ്ണൂർ നഗരത്തിൽ ഒരു മണിക്കൂറോളം ജന ജീവിതം സ്തംഭിച്ചു
Oct 9, 2026, 17:46 IST
കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ നഗരം ഒരു മണിക്കൂറോളം സ്‌തംഭിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നേമുക്കാൽ മുതൽ ഒരു മണിക്കൂറാണ് മഴ തകർത്തു പെയ്തത് ഇതിനൊപ്പം കാറ്റും വീശിയടിച്ചതോടെ ജനജീവിതം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.
റെയിൽവെ വളപ്പിലെ ഓവർ ബ്രിഡ്ജ് നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ നിർത്തി വെച്ചു. വാഹനങ്ങളും റോഡിലിറങ്ങിയതു കുറവായിരുന്നു. കണ്ണൂർ നഗരത്തിലെ റെയിൽവെ അണ്ടർ ബ്രിഡ്ജ് റോഡിലുൾപെടെ മഴയിൽ പതിവുപോലെ വെള്ളക്കെട്ടുണ്ടായി.
.jpg)


