കനത്ത മഴ: കൊട്ടിയൂരിൽ ബാവലിപ്പുഴയിലെ താൽകാലിക തടയണപൊട്ടി

Heavy rain The temporary Footpath at Bavali River in Kottiyoor has collapsed.
Heavy rain The temporary Footpath at Bavali River in Kottiyoor has collapsed.

പ്രദേശത്ത് ശക്തമായ മഴയും പുഴയിൽ കുത്തൊഴുക്കും രൂപപ്പെട്ടിട്ടുണ്ട്.

കൊട്ടിയൂർ : കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ ബാവലി പുഴയിൽ താൽക്കാലികമായി കെട്ടിയ തടയണ തകർന്നു. കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് എത്തുന്നവർക്ക് കുളിക്കുന്നതിന് വേണ്ടി പുഴയിൽ സ്ഥാപിച്ച തടയണയാണ് ഞായറാഴ്ച്ച രാവിലെ പൊട്ടിയത്.

ജലനിരപ്പ് ഉയർന്നത് തന്നെയാണ് ദേവസ്വം സ്ഥാപിച്ച തടയണ പൊട്ടാൻ കാരണം. ദേവസ്വം ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച  തടയണയാണ് കനത്ത മഴയിൽ പൊട്ടിയത്. നിലവിൽ കൊട്ടിയൂർ ബാവലിപ്പുഴ പരിസരം പോലീസിന്റെയും ഫയർഫോഴ്സിന്റെയും  നിരീക്ഷണത്തിനായി ഏർപ്പാടാക്കിയിട്ടുണ്ട്.

tRootC1469263">

തടയണ പൊട്ടിയതോടെ ഭക്തജനങ്ങൾ എല്ലാവരും പാലത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. ഇതിനു മുൻപ് ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. തടയണ  പൊട്ടിയതോടെ അതീവ തിരക്കിൽ ഭക്തജനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലായി.

Heavy-rain-The-temporary-Footpath-at-Bavali-River-in-Kottiyoor-has-collapsed.jpg

പ്രദേശത്ത് ശക്തമായ മഴയും പുഴയിൽ കുത്തൊഴുക്കും രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുകിപ്പോയ തീർത്ഥാടക സംഘത്തിലെ ഒരു പെൺകുട്ടിയെ പുഴയിലിറങ്ങി രണ്ട് യുവാക്കൾ സാഹസികമായി രക്ഷിച്ചിരുന്നു. 

കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ ഞായറാഴ്ച്ച രാവിലെ മുതൽ അതിശക്തമായതോരാ മഴയാണ് പെയ്തത്. ഇതുകാരണം ബാവലിയടക്കമുള്ള പുഴകൾ നിറഞ്ഞ് ഒഴുകുകയാണ്. കർണാടക വനത്തിൽ ഉരുൾപൊട്ടലുണ്ടാകുമോയെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.

Tags