വേനൽചൂടിൽ കുളിരേകി മലയോര മേഖലയിൽ കനത്ത മഴ

Heavy rains in the hilly region after cooling off the summer heat
Heavy rains in the hilly region after cooling off the summer heat

കണ്ണൂർ : കൊടുംചൂടിനൊടുവിൽ ഏറെക്കാലമായി കാത്തിരുന്ന് കിട്ടിയ വേനൽ മഴ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കുളിരും ഒപ്പം ദുരിതവും സൃഷ്ടിച്ചു.

മലയോര മേഖലയിൽ ശനിയാഴ്ച വൈകിട്ടുമുതലാണ് കനത്ത മഴ പെയ്തത്. നടുവിൽ, കുടിയാന്മല, ചുഴലി, ചെമ്പന്തൊട്ടി ഭാഗങ്ങളിലായിരുന്നു വേനൽ മഴ തിമിർത്ത് പെയ്തത്. ഒരുമണിക്കൂറോളം സമയം ശക്തമായ മഴയാണ് പെയ്തത്. കനത്ത ചൂടിനും പൊടിക്കും അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ ആശ്വാസമാരുന്നു.

 എന്നാൽ നിർമാണം നടക്കുന്ന നടുവിൽ- ശ്രീകണ്ഠപുരം റോഡിന്റെ പല ഭാഗങ്ങളും ചെളിയിൽ മുങ്ങി. നടുവിൽ ടൗണിൽ ഓവുചാലുകൾ അടഞ്ഞതു കാരണം കെട്ടിക്കിടന്ന മഴവെള്ളം യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. പള്ളിത്തട്ടിൽ തൂണുകൾ നിലം പൊത്തിയതിനെ തുടർന്ന് വൈദ്യുത ലൈനുകൾ റോഡിൽ വീണു. ഇതേ തുടർന്ന് ഗതാഗതം തടസമുണ്ടായി.

Tags