കണ്ണൂരിൻ്റെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു : മുളപ്രപാലം വെള്ളത്തിനടിയിലായി
Jun 16, 2025, 10:05 IST
ചെറുപുഴ : കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ പേമാരി നാശം വിതച്ചു. ചെറുപുഴയിൽ പെയ്ത കനത്ത മഴയില്‍ മുളപ്ര പാലവും കൃഷിയിടവും വെള്ളത്തിനടിയിലായി. നൂറു കണക്കിനാളുകള്‍ ദിവസവും യാത്ര ചെയ്യുന്ന പാലം വെള്ളത്തില്‍ മുങ്ങിയതോടെ മുളപ്ര, പാറോത്തുംനീർ ഭാഗങ്ങളിലെ ജനങ്ങളാണു ഏറെ ദുരിതത്തിലായത്.
പാലം മുങ്ങിയത് മുളപ്ര അല്‍ഫോൻസാ ദേവാലയത്തിലും, മുളപ്ര ധർമശാസ്താ ക്ഷേത്രത്തിലും എത്തുന്ന വിശ്വാസികളെയും ദുരിതത്തിലാക്കിയിട്ടുണ്ട്.തിരുമേനി പുഴയുടെ മുളപ്ര ഭാഗത്തു നിർമ്മിച്ച പാലത്തിനു ഉയരം തീരെ കുറവാണ്. ഇതാണു വളരെ പെട്ടെന്ന് പാലത്തില്‍ വെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
.jpg)


