കോയിലോട് കനത്ത മഴയിൽ കൂറ്റൻ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു
May 7, 2026, 20:11 IST
വേങ്ങാട്: കോയിലോട് പാതിരിയാട് ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ കൂറ്റൻ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. പാതിരിയാട് - ഊർപ്പള്ളി - വേങ്ങാട് -റോഡിലാണ് മതിൽ തകർന്നു വീണത്.സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കൂറ്റൻ ചെങ്കൽ മതിലാണ് തകർന്ന് ഗതാഗതം തടസപ്പെട്ടത്.
മദ്രസാ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്ന റോഡാണിത്. അപകട സമയത്ത് വാഹനങ്ങളും ഇതുവഴി വരാത്തതിനാൽ വൻ ദുരന്തമൊഴിവായ ആശ്വാസത്തിലാണ് പ്രദേശവാസികൾ. അശാസ്ത്രീയമായ മതിൽ നിർമ്മാണമാണ് അപകടത്തിന് കാരണമായത്.
.jpg)

