കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിൽ ഭീഷണി ശക്തമായി
ഇരിട്ടി: ഇന്ന് രാവിലെ പെയ്തകനത്ത മഴ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുയർത്തി.ആറളം വനത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് ബാവലി പുഴയിൽ ഉണ്ടായ മലവെള്ള പാച്ചലിൽ പാലപ്പുഴ പാലം മുങ്ങിയിരിക്കുകയാണ്. ഇതോടെ പാലപ്പുഴ കീഴ്പ്പള്ളി റോഡിലെ ഗതാഗതം തടസപ്പെട്ടു. മലയോര ഹൈവേയിൽ അയ്യപ്പൻകാവിലും മണ്ണിടിച്ച ലുണ്ടായി. കീഴൂർ- വികാസ് നഗർ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു . ബുധനാഴ്ച പുലർച്ചയോടെ തുടങ്ങിയ ശക്തമായ മഴ ഇതുവരെ പിടി വിട്ടിട്ടില്ല.
tRootC1469263">ഇതോടെയാണ് ആറളം ഉൾവനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതെന്ന് സംശയിക്കുന്നത് . മഴവെള്ളം കയറിയതിനാൽ കാക്കയങ്ങാട് -പാലപ്പുഴ -ആറളം ഫാം -കീഴ്പ്പള്ളി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഇരുചക്ര വാഹനങ്ങളിലും മറ്റും തൊഴിലിടങ്ങളിലേക്ക് പോകേണ്ടവർ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു. ഈ വർഷം രണ്ടാം തവണയാണ് പാലപ്പുഴ പാലം കരകവിഞ്ഞൊഴുകുന്നത്. ബാവലി പുഴ നിറഞ്ഞുകവിഞ്ഞതോടെ പഴശ്ശി പദ്ധതിയിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. പദ്ധതിയുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി അധിക ജലം വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിട്ടു.

കീഴൂർ -വികാസ് നഗർ റോഡിൽ ഉണ്ടായ മണ്ണിടിച്ചതിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുകയും വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു. പ്രദേശത്തെ ഫാത്തിമ മൻസിലിൽ അസ്മയുടെ വീട് മണ്ണിടിച്ചാൽ ഭീഷണിയിലാണ്. വീടിന്റെ പുറകുവശത്തുള്ള കുന്ന് വീണ്ടും ഇടിഞ്ഞതോടെ കുടുംബം ഭീതിയിലായി. 2018ൽ ഉണ്ടായ മണ്ണിടിച്ചിൽ വീടിന്റെ അടുക്കള ഭാഗം വരെ മണ്ണ് എത്തിയിരുന്നു. ബുധനാഴ്ച ഉണ്ടായ മണ്ണിടിച്ചിൽ അസ്മയുടെ വീട്ടിനോട് ചേർന്നുള്ള കിണറിന്റെ ആൾമറയോളം പക്കത്തിൽ മണ്ണും കല്ലും നിറഞ്ഞു . കിണർ തകർച്ച ഭീഷണിയിലാണ്. കല്ലും മണ്ണും ഒലിച്ചിറങ്ങി പ്രദേശത്തെ റോഡും ചെളിക്കുളമായി.
എടൂർ- മണത്തണ മലയോര ഹൈവേയുടെ ഭാഗമായ ആറളം പാലത്തിനും പാല പുഴയ്ക്കും ഇടയിലുള്ള അയ്യപ്പൻ കാവിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. റോഡ് നവീകരണ പ്രവർത്തി നടക്കുകയാണ്. കൂടുതൽ മണ്ണ് ഇടിയാനുള്ള സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
.jpg)


