കനത്ത മഴ കാരണം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിൽ ചോർച്ച : രോഗികളെ ഡിസ്ചാർജ്ജ് ചെയ്തു

Heavy rain causes leakage in operation theatre at Kannur District Hospital: Patients discharged
Heavy rain causes leakage in operation theatre at Kannur District Hospital: Patients discharged


കണ്ണൂർ: കനത്ത മഴ കാരണം കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ ചോർച്ച കാരണം ശസ്ത്രക്രിയ മുടങ്ങി. രോഗികളെ നിർബന്ധിതമായി ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു. എട്ടു രോഗികൾക്ക് ഇന്ന് രാവിലെ കണ്ണിന് തിമിര രോഗ ഓപ്പറേഷൻ നിശ്ചയിച്ചതായിരുന്നു.

ഇതാണ് റദ്ദ് ചെയ്തത്. രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് ഓപ്പറേഷൻ മാറ്റിയതെന്നും അടുത്ത ദിവസം തന്നെ ഓപ്പറേഷൻ നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

tRootC1469263">

Tags