ആരോഗ്യ വകുപ്പ് ജീവനക്കാരി ഉഷാകുമാരിയുടെ മരണം: ഉദ്യോഗസ്ഥ , രാഷ്ട്രീയ ഉന്നതരുടെ മാനസിക പീഡനമെന്ന ആത്മഹത്യ കുറിപ്പ് വിവാദമാകുന്നു


കണ്ണൂർ: ആരോഗ്യ വകുപ്പ് ജീവനക്കാരി ജീവനൊടുക്കിയത് ഉദ്യോഗസ്ഥ രാഷ്ട്രീയ തലത്തിലുണ്ടായ മാനസിക പീഢനവും നീതി നിഷേധവും കാരണമാണെന്ന ആത്മഹത്യ കുറിപ്പിലെ വെളിപ്പെടുത്തൽ വിവാദമാകുന്നു. കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ സീനിയർ ക്ളർക്ക് കെ.പി.ഉഷാകുമാരിയാണ് (55) ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റില്‍ ചാടി ജീവനൊടുക്കിയത്.
ഭര്‍ത്താവും മക്കളും ബന്ധുക്കളും ഒരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു ഇവർ ജീവനൊടുക്കിയത്.
ശാരീരികമായ നിരവധി പ്രശ്‌നങ്ങള്‍ മൂലം ഉഷാകുമാരി സ്വയം സർവീസിൽ നിന്നും വിരമിക്കാന്‍ തീരുമാനിച്ചിരുന്നു.
പക്ഷെ, ഇതിനായി ബാധ്യതകള്‍ ഒന്നുമില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനോ അപേക്ഷ അംഗീകരിക്കാനോ മേൽ അധികാരികൾ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം. ഉഷാകുമാരി ഡി.എം.ഒക്ക് എഴുതിയ ആത്മഹത്യാകുറിപ്പ് പൊലിസിന് ലഭിച്ചിട്ടുണ്ട്.
അധികൃതരുടെ നിരുത്തരവാദപരമായ സമീപനവും അവഗണനയും വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കത്തില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോവിഡ് കാലത്ത് നടന്നത് ഉള്‍പ്പെടെയുള്ള ചില ഉന്നതരുടെ ഫണ്ട് തിരിമറികള്‍ക്ക് കൂട്ടുനില്‍ക്കാത്ത വിരോധം കാരണമാണ് സ്വയം വിരമിക്കലിന്റെ രേഖകള്‍ യഥാസമയം നല്‍കാതിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

എന്‍.ജി.ഒ. യൂണിയന്‍ അംഗമായ ഇവര്‍ വിവരം യൂണിയന്‍ ജില്ലാ നേതൃത്വത്തെയും അറിയിച്ചിരുന്നുവത്രേ. ചില ഉന്നത ബന്ധമുള്ളവരെക്കുറിച്ചും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുള്ളതായാണ് പുറത്തുവരുന്ന വിവരം. കുടിയാന്‍മല കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലര്‍ക്ക് കെ.പി.ഉഷാകുമാരി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ നേതാക്കൾ ആവശ്യപ്പെട്ടു.
ഈ അവശ്യമുന്നയിച്ച് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി.
ഉഷാകുമാരി നേരത്തെ ജോലി ചെയ്തിരുന്ന ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ എന്‍.എച്ച്.എം. ഫണ്ട് വിനിയോഗിച്ചതിലെ ക്രമക്കേട് സംബന്ധിച്ച ഉഷാകുമാരിയുടെ പരാതിയാണ് ഇവർക്കെതിരെ ദ്രോഹ നടപടികൾ സ്വീകരിക്കാൻ കാരണം.
ഉഷാകുമാരിയെ വിരമിക്കാന്‍ ചുരുങ്ങിയ നാള്‍ ബാക്കി നില്‍ക്കെ സ്ഥലം മാറ്റിയതും സര്‍വീസില്‍ നിന്ന് വി ആര്‍ എസ് എടുത്ത്
വിരമിക്കാനുള്ള അപേക്ഷയിന്മേല്‍ കാലതാമസം വരുത്തുവാന്‍ ഇടയാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ജില്ലാ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
Tags

കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടില്‍ നടപ്പിലാക്കില്ല ; എം.കെ. സ്റ്റാലിന്
ചെന്നൈ: കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ എന്നതില