'ക്രിമിനലുകള്‍ ആക്കിയതാണ്'; അർജുൻ ആയങ്കിയുടെ വെല്ലുവിളിയിൽ പി ജയരാജനെ വിമർശിച്ച് മനുതോമസ്
കണ്ണൂർ: അർജുൻ ആയങ്കിയുടെ വെല്ലുവിളിയിൽ പി ജയരാജനെതിരെ വീണ്ടും വിമർശനവുമായി മുൻ ഡി വൈ എഫ് ഐ നേതാവ് മനുതോമസ് രംഗത്ത്. പാർട്ടിക്കെതിരെ പി ജയരാജനെ ലക്ഷ്യമിട്ട് കൊണ്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പാണ് മനു തോമസ് പങ്കുവച്ചത്. കണ്ണൂരിലെ മുൻ സിപിഎം ജില്ലാ സെക്രട്ടറി ഉണ്ടായിരുന്ന കാലത്ത് ഈ പാർട്ടിയുടെ ഓഫീസ് ഇത്തരം സംഘങ്ങളുടെ ഒരു താവളമായി മാറിയിട്ടുണ്ടെന്നും ഇങ്ങനെയുള്ള വ്യക്തികളെ ആ രീതിയിൽ ആക്കി മാറ്റി എടുത്തതാണന്നും, ആരാധക വൃന്ദത്തെ തന്നെ സിപിഎം ജില്ലാ സെക്രട്ടറി ഉണ്ടാക്കി എടുത്തതാണെന്നും, ഈ നേതാവിനും ശിഷ്യന്മാർക്കും ഇത്തരം സംഘങ്ങളെകൊണ്ട് വലിയ ഗുണം ഉണ്ടായിട്ടുണ്ടെന്നും മനു തോമസ് തന്റെ ഫേസ്‍ബുക്കിലൂടെ വിമർശിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
സി. പി.ഐ എം നെ ജനങ്ങളിൽ നിന്ന് അകറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് കുറെ അതിതീവ്ര സൈബർ വിപ്ലവകാരികൾ (എല്ലാവരുമല്ല )ഇവരാണ് ആരാധക വൃന്ദങ്ങളായി പരസ്പര സഹായികളാകുന്നത്
ഇവരിൽ ഒരു നേതാവിന് ഡാമേജ് പറ്റുമ്പോൾ മറ്റേ കൂട്ടർ കൂട്ടത്തോടെ ചാടി വീഴുകയായി അങ്ങനെ പരസ്പര സഹായ സംഘങ്ങളായി വാഴുകയാണ്
ഇത്തരം വെല്ലുവിളി കോപ്രായത്തരങ്ങൾ ഭാവിയിലെ ഉയർന്ന മാർക്കറ്റിംങ്ങിനാണ് ഉപയോഗപ്പെടുക എന്നിവർക്ക് അറിയാം
ഞാൻ പ്രവർത്തിച്ച പാർട്ടി വേറെയാണ് എന്ന് ഒരു സ്വർണ്ണം പൊട്ടിക്കൽ നടത്തുന്ന ക്രിമിനൽ വെല്ലുവിളി പോലെ പറയുമ്പോൾ ആ പാർട്ടി ഏതാണ് ആ പാർട്ടി എന്ത് ഉത്തരം പറയും...?
ഈ കാര്യത്തിൽ ഒന്ന് വ്യക്തമാണ് ഇത്തരം വ്യക്തികളെ ഇന്നുകാണും വിധംമാറ്റിയെടുത്തതിൽ പ്രധാന ഉത്തരവാദി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സി.പി.ഐ എമ്മിൻ്റെ ഒരു നേതാവിനാണ് അദ്ദേഹത്തിൻ്റെ സ്വാർത്ഥലാഭത്തിനുവേണ്ടി പാർട്ടിയിൽ ആഭിമുഖ്യമുള്ളവരും വിപ്ലവ വചനങ്ങൾ പോസ്റ്റ്ചെയ്യ്ത് സോഷ്യൽ മീഡിയയിൽ ആദ്യകാലത്ത് ഹിറ്റ് ആയവരുമായ ചിലരെ അദ്ദേഹം കൂടെ കൂട്ടി എല്ലാത്തിൻ്റെയും ഏക ന്യായികരണം പ്രതിരോധം എന്നത് മാത്രമായിരുന്നു.
ഈ ജില്ലാസെക്രട്ടറിയുടെ കാലത്ത് ഇവരുടെ താവളം സി. പി.ഐ. എം ജില്ലാ കമ്മറ്റി ഓഫീസ് ആയിരുന്നു. സാധാരണ സി. പി. ഐഎം ജില്ലാ ആസ്ഥാനത്ത് ഓഫീസ് ചുമതലക്കാർ അല്ലാതെ പ്രത്യേക ചുമതല ഇല്ലാത്ത ആരെയും താമസിപ്പിക്കാറില്ല.
എന്നാൽ ഈ ടീമ്സിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലർക്ക് എസ്കോർട്ട് വിടുക മറ്റ് ഇവരുടെ സ്വകാര്യആവശ്യങ്ങൾ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി
ഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാർട്ടിയിൽ ഉണ്ടായില്ല, പിന്നീട് സാഷാൽ പിണറായി വാളുമായി ഇറങ്ങിയപ്പോൾ ആണ് പല മറ്റ് നേതാക്കൾക്കും തലയ്ക്ക് വെളിച്ചം വീണത് ഈ നേതാവിനും അദ്ദേഹത്തിൻ്റെ ചുരുക്കം ചില ശിഷ്യമാർക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്
അങ്ങനെ ഒരു ഭാഗത്ത് നേതാവിൻ്റെ വാഴ്‌ത്തിപാട്ടിൻ്റെയും പുകഴ്ത്തലിൻ്റെയും സംസ്ഥാന കോഡിനേഷൻ ചുമതല ഈ ചെറുപ്പക്കാർക്കായി അതിൻ്റെ മറവിൽ ജയിലിൽ കിടക്കുന്നതും അല്ലാത്തതുമായ എല്ലാ ക്വട്ടേഷൻ ഗുണ്ടാ ടീമുംസ്മായും ബന്ധങ്ങൾ വളർന്നു സ്വന്തമായി കൊലനടത്താനും
കൊല നടത്തി ജയിലിൽ പോവുക അങ്ങനെ ഗുണ്ടാ മാർക്കറ്റ് വർദ്ധിപ്പിക്കുക ആരാധകരെ സന്തോഷിപ്പിക്കുക അങ്ങനെ ഹരമായി വളർന്നു.
ഇവർ ക്രിമിനലുകൾ ആയതല്ല ആക്കിയതാണ്. . . ഈ വെട്ടുകിളികൂട്ടം ഇപ്പോൾ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് , സൈബർ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണ അതയാൾ ആസ്വദിക്കുന്നുണ്ട് ഇതിലും കൂടുതൽ പറയാനുണ്ട് പറഞ്ഞതിലും ഏറെ. . . ചില വിശുദ്ധവിപ്ലവകാരികളെപ്പറ്റി,
.jpg)

