നൂറ്റിമൂന്നാം വയസിലും കൃഷ്ണഗാഥാ പാരായണം നടത്തുന്ന ചിറക്കലിലെ മുത്തശ്ശിക്ക് നാടിൻ്റെ ആദരം
കണ്ണൂർ: കൃഷ്ണഗാഥ പിറന്ന മണ്ണിൽ ചിങ്ങത്തിലെ ശുക്ലപക്ഷ ഏകാദശി നാളിൽ കൃഷ്ണപ്പാട്ടു മുത്തശ്ശിക്ക് ആദരം. ചിറക്കൽ ചരിത്രപൈതൃക ക്ഷേത്രനഗരി അമ്മമാരുടെ കൃഷ്ണഗാഥ കാവ്യ അർച്ചനയോടെ വ്യത്യസ്തമായ ഒരുആദര ചടങ്ങിനാണ് സാക്ഷ്യം വഹിച്ചത്.
ചിറക്കൽ ഗണപതിയാടൻ വീട്ടിൽ നാണിക്കുട്ടിയമ്മയെ (103) സി . എം എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിൻ്റെ ആഭിമുഖ്യത്തിലാണ് കാവ്യാർച്ചന നടത്തി വണങ്ങിയത്. ഞായറാഴ്ച്ച രാവിലെ ഒമ്പതിന് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് കൃഷ്ണപ്പാട്ടുവഴക്കം കൂട്ടായ്മയിലെ അമ്മമാർ സപ്താഹ ആചാര്യ കടലായി ഗീതാ രാജൻ്റെ നേതൃത്വത്തിൽ കൃഷ്ണപ്പാട്ട് കാവ്യം ചൊല്ലി വീട്ടിലേക്ക് എത്തുകയായിരുന്നു.
കെ.വി. സുമേഷ് എം എൽ എചിറക്കൽ കോലത്തിരി വലിയ രാജ സി.കെ. രാമവർമ്മ, പത്നി വിജയലക്ഷ്‌മി തമ്പുരാട്ടി, പദ്മശ്രി എസ് ആർഡി പ്രസാദ്, വടകര ഓർക്കാട്ടേരി പുതുപ്പണം കോട്ടയാത്ത് കോവിലകം പദ്മാവതി പിള്യാരിയമ്മ, രാധാമണി ടീച്ചർ, ഫോക് ലോർ അക്കാദമി സെക്രട്ടറി ഡോ എ.വി. അജയകുമാർ,
ഡോ . സി.കെ. അശോക വർമ്മ, സംഘ വഴക്ക ഗവേഷണ പീഠം സാരഥികൾ കാവ്യാർച്ചനയ്‌ക്കൊപ്പം നീങ്ങി. കടലായിഗണപതിയാടൻ താഴെ വീട്ടിലെത്തി 103 വയസു കഴിഞ്ഞനാണിക്കുട്ടിയമ്മയെ വണങ്ങി കൃഷ്ണപ്പാട്ട് പാരായണം ആരംഭിച്ചു.

അമ്മമാർക്കൊപ്പം നാണിക്കുട്ടിയമ്മയും കൃഷ്ണപ്പാട്ട് ചൊല്ലി. ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥനയും നടത്തി.അനുമോദന യോഗത്തിൽ സംഘവഴക്ക ഗവേഷണ പീഠം ഗവേഷണ രീതിശാസ്ത്ര വിഭാഗം അധ്യക്ഷനും പ്രശസ്ത അന്തരീക്ഷ പഠനശാസ്ത്രജ്ഞനുമായഡോ എം.കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.
കെ.വി. സുമേഷ് എം എൽ എ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് ആമുഖ ഭാഷണം നടത്തി. ശതാഭിഷിക്തനായ ചിറക്കൽ കോലത്തിരി വലിയ രാജ സി.കെ. രാമവർമ്മ നൂറ്റിമൂന്ന് വയസു പിന്നിട്ട നാണി കുട്ടിയമ്മയെ പൊന്നാടയണിയിച്ചപ്പോൾ മുത്തശ്ശിയുടെ മുഖത്ത് സന്തോഷം.
സംഘവഴക്ക ഗവേഷണ പീഠം മെമൻ്റോ എം എൽ എ സമ്മാനിച്ചു. പദ്മശ്രീ എസ് ആർഡി പ്രസാദ്, ഫോക് ലോർ അക്കാദമി സെക്രട്ടറി ഡോ എ.വി. അജയകുമാറും ഷാൾ അണിയിച്ച് ആദരവണക്കം നടത്തി. ഗവ വനിത കോളജ് മുൻ പ്രിൻസിപ്പൽ ഡോ പ്രഫ. സി.കെ. അശോകവർമ്മ, ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.പി. മുരളീകൃഷ്ണൻ, ചാമുണ്ഡി കോട്ടം സെക്രട്ടറി സി.കെ സുരേഷ് വർമ്മ, പ്രശാന്ത് അഗസ്ത്യ സംഘ വഴക്ക ഗവേഷണ പീഠം ഡിജിറ്റൽ ആർക്കൈവ് കൺവീനർ പ്രീജിത്ത് പാലങ്ങാട് , ഗീതാ രാജൻ, തുടങ്ങി വിവിധ തുറകളിൽ പെട്ട വ്യക്തിത്വങ്ങൾ സംസാരിച്ചു
.jpg)

