കടമ്പൂർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ഗൃഹസന്ദർശന പൂർത്തീകരണ പ്രഖ്യാപനവും ഹരിത കർമ്മസേനയ്ക്ക് അനുമോദനവും നടത്തി

Announcement of completion of complete house visits in Kadambur Grama Panchayat and felicitation of Haritha Karma Sena

​കടമ്പൂർ: നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കടമ്പൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച 'വികസനക്ഷേമ പഠന പരിപാടി' വിജയകരമായി പൂർത്തിയായതിൻ്റെ പ്രഖ്യാപനം നടത്തി. പദ്ധതിയുടെ ഭാഗമായി നടത്തിയ സമ്പൂർണ്ണ ഗൃഹസന്ദർശനത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും, ഇതിനായി പ്രയത്നിച്ച കർമ്മസേന അംഗങ്ങൾക്കുള്ള അനുമോദനവും വ്യാഴാഴ്ച  രാവിലെ 9.15-ന് കടമ്പൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ നിർവഹിച്ചു. 

tRootC1469263">

കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ഗിരീശൻ ചടങ്ങിൽ അധ്യക്ഷനായി. എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു മുഖ്യാതിഥിയായി. ചടങ്ങിൽ ഹരിത കർമ്മസേനാംഗങ്ങളെ ബിനോയ് കുര്യൻ ഉപഹാരം നൽകി അനുമോദിച്ചു. ധർമ്മടം മണ്ഡലത്തിലെ കടമ്പൂർ പഞ്ചായത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് പഠന പരിപാടിയുടെ ഭാഗമായുള്ള വീടുവീടാന്തരമുള്ള സർവ്വേയും സന്ദർശനവും പൂർത്തിയാക്കിയത്.

Tags