കൊട്ടിയൂർ ആയില്യാർ കാവിലെ വൃക്ഷങ്ങൾ മുറിച്ചു മാറിയത് : ആചാരവിശ്വാസങ്ങൾക്ക് നേരെയുള്ള കടന്നാക്രമണം: സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി

Felling of trees at Kottiyoor Aayilyar Kavu: An assault on rituals and beliefs – Swami Hanumadpadananda Saraswati

കണ്ണൂർ: ദക്ഷിണേന്ത്യയിലെ തന്നെ ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ടവും അത്യപൂർവ്വമായ നിഗൂഢ പൂജയുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന  പുണ്യപുരാതന ക്ഷേത്രസങ്കേതവുമായ ഇക്കരെ കൊട്ടിയൂർ ആയില്യാർ കാവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവതാ സന്നിധ്യങ്ങളോട് കൂടിയ പുരാതന വൃക്ഷങ്ങൾ മുറിച്ചുമാറ്റി കാവിന്റെ അവാസ വ്യവസ്ഥിതിയെ തകിടം മറിച്ച  കൊട്ടിയൂർ ദേവസ്വത്തിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് മലപ്പുറം ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി.

കണ്ണൂർ പള്ളിക്കുന്നിൽ ആഞ്ജനേയം സത്സംഗവേദി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹൈന്ദവ  ആചാരാനുഷ്ഠാനങ്ങൾക്കു നേരെയുള്ള നിരന്തരമായ  കടന്നാക്രമണത്തിന്റെ ഒരു ഉദാഹരണം  മാത്രമാണിതെന്നും, ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ കക്ഷിരാഷ്ട്രീയ ദേദ മെന്യേ ഒറ്റക്കെട്ടായി നേരിടണമെന്നും സ്വാമിപറഞ്ഞു.

കേരളത്തിൽ ഹൈന്ദവ വിശ്വാസങ്ങളെ തച്ചുതകർക്കാനുള്ള ഗൂഢശക്തികളുടെ ദുഷ്ചെയ്തികൾക്ക് എതിരെയുള്ള പോരാട്ടവീര്യത്തിന് പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നേതൃത്വത്തിൽ നാന്ദികുറിച്ച മണ്ണാണ് കൊട്ടിയൂർ പെരുമാളിന്റേതെന്ന്  വിസ്മരിക്കരുതെന്നും സ്വാമിജി ഓർമ്മപ്പെടുത്തി. കണ്ണൂർ ആഞ്ജനേയം സത്സംഗവേദിയുടെ യോഗത്തിൽ രവീന്ദ്രൻ കണ്ണൂർ അധ്യക്ഷത വഹിച്ചു. സത്സംഗവേദി കോഡിനേറ്റർ കെ.വി ഷീജടീച്ചർ , പ്രസിഡൻ്റ് കെ.വി .രഘൂത്തമൻ സെക്രട്ടറി ലതീഷ്, വി.വി.ഷീജ സംസാരിച്ചു.

Tags