ഐ.എൻ.എല്ലിനെ നിയന്ത്രിക്കുന്നത് വിദേശ വ്യവസായിയെന്ന് ഹമീദ് ചെങ്ങളായി
കണ്ണൂർ : ഐ .എൻ .എൽ പാർട്ടിയെ അടിമുടിനിയന്ത്രിക്കുന്നത് ഒരു വിദേശ വ്യവസായിയാണെന്ന് ഐ.എൻ.എൽ മുൻ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇയാളുടെ നിയന്ത്രണത്തിലാണ് പാർട്ടി നേതാക്കൾ. അവിശുദ്ധ ഇടപാടുകൾ നടത്തുന്ന ഈ വ്യവസായി പാർട്ടി നേതാക്കളുടെ ബിനാമിയായി ഗൾഫിൽ പ്രവർത്തിച്ചു വരികയാണ്. അതിനാലാണ് ഇയാൾക്ക് ലോക കേരളസഭയിൽ അംഗത്വം നൽകിയതെന്നും ഹമീദ് ആരോപിച്ചു.
tRootC1469263">ഉടുതുണിക്ക് മറുതുണിയില്ലാതെ ഗൾഫിലെത്തുകയും പല തൊഴിലുകൾ ചെയ്തു ഒടുവിൽ അവിശുദ്ധ മാർഗത്തിലൂടെ സമ്പന്ന നാവുകയും ചെയ്തയാളാണ് ഈ വ്യവസായി 'ഐ.എൻ.എൽ നേതാക്കളുടെ ബിനാമിയായി ഇയാൾ പ്രവർത്തിക്കുന്നുണ്ട്. ഗൾഫിലെ ഐ.എൻ.എല്ലിൻ്റെ ജീവകാരുണ്യ സംഘടനയെയും ഇയാൾ റാഞ്ചി കഴിഞ്ഞു.ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്തുനൽകിയ തന്നെ ഐ.എൻ.എൽ ന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ നേതൃത്വം പറഞ്ഞതായി അറിഞ്ഞു. എന്നാൽ തനിക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
തന്നെ പുറത്താക്കാൻ കണ്ണൂർജില്ലാകമ്മിറ്റിക്ക് അധികാരമില്ല. സംസ്ഥാന പ്രസിഡണ്ടിനോ സംസ്ഥാന പ്രവർത്തക സമിതിക്കോ മാത്രമേ തന്നെ പുറത്താക്കാൻ അധികാരമുള്ളൂ. ഐഎൻഎൽ പാർട്ടിയുടെ നിയമാവലി പോലും അറിയാത്തവരാണ് പാർട്ടിയുടെ തലപ്പത്തിരിക്കുന്നത്. പാർട്ടിയെ നിലവിൽ നിയന്ത്രിക്കുന്നത് പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത വിദേശ വ്യാപാരിയാണ് രാജിവെക്കാതെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ താനും കൂട്ടരും പോരാടുമെന്നും ഹമീദ് ചെങ്ങളായി പറഞ്ഞു.
.jpg)


