പാതി വില സ്കൂട്ടർ തട്ടിപ്പ് : മൂന്ന് പേർക്കെതിരെ കേസെടുത്തു
Jun 5, 2026, 09:31 IST
വളപട്ടണം: പാതി വിലക്ക് സ്‌കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു.
അഴീക്കോട് സൗത്തിലെ പി.വി നവ്യ (43) യുടെ പരാതിയിലാണ് കളമശേരിയിലെ പ്രൊഫഷണൽ സർവീസ് ഇന്നോവേഷൻസ് കൊറസോൺ പ്രൊപ്രൈറ്റർ തൊടുപുഴ കൊളപ്പാറയിലെ അനന്തു കൃഷ്ണൻ, കണ്ണൂർ സീഡ് സൊസൈറ്റി പ്രൊജക്ട് പ്രമോട്ടർമാരായ എ. മോഹനൻ, പുഷ്പ ജൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2024 ജൂലായ് 9നായി രുന്നു പരാതിക്കാരിയോട് പാതി വിലക്ക് സ്‌കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ 60,000 രൂപ കൈക്കലാക്കിയത്. പിന്നീട് സ്‌കൂട്ടറോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.
.jpg)

