പാതി വില തട്ടിപ്പ്: പൊലിസ് പ്രമോട്ടർമാർക്കെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപണം

Half price scam: Police not prosecuting promoters, allegation
Half price scam: Police not prosecuting promoters, allegation


കണ്ണൂർ: പാതി വില തട്ടിപ്പിന് ഇരയായവർ അതിശക്തമായ  പ്രക്ഷോഭത്തിലേക്ക് ' ഇരുചക വാഹനങ്ങളും മറ്റു സാധനങ്ങളും നൽകാമെന്ന് പറഞ്ഞ്  പാവപ്പെട്ട വനിതകളെവഞ്ചിച്ച വർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിലേക്ക്  15 ന് രാവിലെ 10 മണിക്ക്കണ്ണൂർ സീഡ് വുമൺ ഒൺ ഫയർ എന്ന ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിവിധ സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തട്ടി പിന് ഇരയായവർക്കൊപ്പം പ്രതിഷേധ മാർച്ചിലും ധർണയിലും അണിനിരക്കും
സീഡ് തട്ടിപ്പ് കേസിൽ പൊലിസ് തങ്ങൾ കൊടുത്ത പരാതിയിൽ കേസെടുക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് ഇരകളായവർ ആരോപിച്ചു. സീഡ് ജില്ലാ കോർഡിനേറ്റർ മോഹനനും പ്രമോട്ടർമാർക്കെതിരെയും തങ്ങൾ കൊടുത്ത പരാതിയിൽ കേസെടുക്കാതെ മോഹനൻ കൊടുത്ത പരാതിയിലാണ് പൊലിസ് കേസെടുത്തത്. സീഡ് നടത്തിയ പൊതു പരിപാടിയിൽ പങ്കെടുത്തഅഴീക്കോട് എം.എൽ.എ കെ.വി സുമേഷും പഞ്ചായത്ത് പ്രസിഡൻ്റും ഈ കാര്യത്തിൽ ഇടപെടുന്നില്ല. പഞ്ചായത്ത് പ്രസിഡൻ്റ് ഇരകളെ പരിഹസിക്കുകയാണ് ചെയ്യുന്നത്.

തങ്ങൾക്ക് നിയമസഹായം നൽകിയത് കോൺഗ്രസ് പാർട്ടി മാത്രമാണ്. തട്ടി പിന് ഇരയായവരിൽ വിവിധ പാർട്ടി വിശ്വാസികളുണ്ട്. പ്രമോട്ടറായ രാജാമണി ഈക്കാര്യത്തിൽ മാധ്യമങ്ങളോട് പറഞ്ഞ കാര്യം തെറ്റാണ്. പ്രമോട്ടർമാർക്ക് ഗൂഗിൾ പേ വഴിയാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും പണം നൽകിയത്. അഴീക്കോട്ടെ പ്രമോട്ടറി ലൊരാളായ സക്കീന ഒരു മെംപറുടെ കൈയ്യിൽ നിന്നും 2000 രൂപ കൈക്കുലി വാങ്ങിയിട്ടുണ്ട് പാതി വിലയ്ക്ക് വണ്ടി വാങ്ങി തരുന്നതല്ലേയെന്ന ന്യായമാണ് ഇതിന് ഇവർ പറഞ്ഞത്. തങ്ങളുടെ പരാതികൾ കേൾക്കാൻ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറോ കണ്ണൂർ കലക്ടറോ തയ്യാറാകുന്നില്ല. തട്ടിപ്പുകാരിൽ നിന്നും പണം തിരിച്ചു നൽകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ സർക്കാർ ഇടപെടണമെന്നും തട്ടിപ്പിന് ഇരയായവർ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ അഴിക്കോട് മണ്ഡലത്തിൽ തട്ടിപ്പിന് 'ഇരയായ എ.പി നഫീല, ഇപ്രിസ, അനില തമ്പുരാൻ കണ്ടി, ടി. പ്രേമ ജ എന്നിവർ പങ്കെടുത്തു.

Tags