പാതി വില തട്ടിപ്പ്: പരിയാരത്ത് മൂന്ന് പേർക്കെതിരെ കേസെടുത്തു

Half price fraud: Case registered against three people in Pariyarat
Half price fraud: Case registered against three people in Pariyarat


പരിയാരം: പാതിവിലയ്ക്ക് സ്‌ക്കൂട്ടര്‍, 5,47,553 രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ മൂന്നു പേര്‍ക്കെതിരെ പരിയാരം പൊലീസ്  കേസെടുത്തു. സീഡ് സൊസൈറ്റി സംസ്ഥാന കോർഡിനേറ്റേർ അനന്തകൃഷ്ണന്‍, തളിപ്പറമ്പ് സീഡ് സൊസൈറ്റി സെക്രട്ടറി സുബൈര്‍, പ്രമോട്ടറായപരിയാരം പുളിയൂലിലെ കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പരിയാരം വായാട്ടെ കാടന്‍വീട്ടില്‍ കെ.വി.വിനീതയുടെ (37)പരാതിയിലാണ് കേസ്. 

2024 ജൂലൈ 9 മുതല്‍ 2025 ഫിബ്രവരി 19 വരെയുള്ള കാലയളവില്‍ പകുതിവിലക്ക് സ്‌ക്കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നുപേരും ചതി ചെയ്തുവെന്നാണ് പരാതി. വിനീതയുടെ പരിയാരം കനറാ ബേങ്ക് അക്കൗണ്ട് വഴി 60,000 രൂപ അനന്തകൃഷ്ണന്റെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍  സ്‌ക്കൂട്ടറോ പണമോ തിരികെ നല്‍കിയില്ല. ഇത് കൂടാതെ നാട്ടുകാരായ മറ്റ് 13 പേര്‍ക്ക് സ്‌ക്കൂട്ടറും മറ്റ് ഗൃഹോപകരണങ്ങളും പകുതിവിലക്ക് ലഭ്യമാക്കിതരാമെന്ന് വാഗ്ദാനം ചെയ്ത് 5,47,553 രൂപ നിക്ഷേപമായി സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരിയാരം പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags