കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് തുടങ്ങി; ആദ്യസംഘത്തില്‍ 349 പേര്‍

hajj

വ്യാഴാഴ്ച രാവിലെ 7.30നാണ് കണ്ണൂരില്‍ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് സര്‍വീസ്. എട്ടിന് മൂന്നു സര്‍വീസുകളുണ്ട്.ആകെ 4286 യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. 

കണ്ണൂര്‍ : രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ തുടങ്ങി. ബുധനാഴ്ച രാവിലെ ഏഴോടെയാണ് ഫ്‌ലൈ അദീലിന്റെ ആദ്യ വിമാനം പറന്നുയര്‍ന്നത്. 349 പേരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

 രണ്ടാമത്തെ ഹജ്ജ് വിമാനം ബുധനാഴ്ച രാത്രി 10.15 ഓടെ പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ 7.30നാണ് കണ്ണൂരില്‍ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് സര്‍വീസ്. എട്ടിന് മൂന്നു സര്‍വീസുകളുണ്ട്.ആകെ 4286 യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. 

Tags