ഹജ്ജ് തീർത്ഥാടനത്തിന് കോഴിക്കോട് നിന്നുള്ള 516 പേർക്ക് കണ്ണൂരിൽ സൗകര്യമൊരുക്കി : അബ്ദുള്ളക്കുട്ടി


കണ്ണൂർ:ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കോഴിക്കോട് കരിപ്പൂരിൽനിന്നുള്ള തീർത്ഥാടകരിൽ 516 പേർക്ക് കണ്ണൂരിൽ നിന്ന് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂരിനെ അപേക്ഷിച്ചു കോഴിക്കോട് നിന്നുള്ള യാത്ര ചെലവ് കൂടുതലാണെന്ന പരാതി പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു മാറ്റം വരുത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതെന്നും ' അദ്ദേഹം പറഞ്ഞു.3000 ത്തോളം അപേക്ഷകൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട് നറുക്കെടുപ്പിലൂടെ ഇത് പരിഗണിക്കുമെന്നും എപി അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.കോഴിക്കോട 40,000 രൂപയുടെ ചാർജ് വർധനവാണ് കണ്ണുരുമായി താരതമ്യപ്പെടുത്തുമ്പോൾ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.