പ്രാർത്ഥനകളുമായി ഹാജിമാർ വിശുദ്ധ തീർത്ഥാടനത്തിന് കണ്ണൂർ വിമാനത്താവളം വഴി യാത്രയായി

Hajis leave for holy pilgrimage with prayers via Kannur Airport

മട്ടന്നൂർ: ഏറെ കാലത്തെ കാത്തിരുപ്പിന് വിരാമമായി ഹാജിമാർ വിശുദ്ധ കർമങ്ങൾ നിർവഹിക്കുവാനായി മക്കയിലേക്ക് പുറപ്പെട്ടു. കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്ന ഹാജിമാർ ചൊവ്വാഴ്ച ഉച്ചയോടെയാണ് വിമാനത്താവളത്തിലെ ഹജജ് ക്യാമ്പിൽ എത്തിയത്. ഗൾഫ് നാടുകളിൽ ഉടലെടുത്ത കലുഷിത സാഹചര്യങ്ങൾക്ക് കുറച്ച് ആശ്വാസം വന്നതോടെയാണ് ഹജ്ജ് തീർഥാടനം സുഖകരമായത്.

 സംഘാടക സമിതി കൺവീനർ പി പി മുഹമ്മദ്​ റാഫി, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, കോ-ഓഡിനേറ്റർ നിസാർ അതിരകം, ഹജ്ജ് നോഡൽ ഓഫീസർ എം സി കെ ഗഫൂർ, ഹജ്ജ് സെൽ ഓഫീസർ എസ്​ നജീബ്, സുബൈർ ഹാജി, താജുദ്ധീൻ മട്ടന്നൂർ തുടങ്ങിവരുടെ നേതൃത്വത്തിൽ ഹാജിമാരെ സ്വീകരിച്ചു. ഈവർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്കായി കണ്ണൂർ വിമാനത്താവളത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Tags