കണ്ണൂർ വിമാനതാവളത്തിലെ ഹജ്ജ് ഹൗസ് അടിയന്തിരമായി നിർമ്മിക്കണം ; സാമ്പത്തിക സഹായവുമായി ഹാജിമാർ

Hajj House at Kannur Airport should be constructed urgently; Hajis offer financial assistance
Hajj House at Kannur Airport should be constructed urgently; Hajis offer financial assistance

മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനുവദിച്ച ഹജ്ജ് ഹൗസിന് സാമ്പത്തിക സഹായത്തിനുള്ള വാഗ്ദാനം ഒഴുകുന്നു. ഇത്തവണ കണ്ണൂർ വഴി ഹജ്ജിനു പോകുന്ന രണ്ടായിരത്തോളം ഹാജിമാരും നാനൂറോളം ഹാജിമാരുടെ കുടുംബാംഗങ്ങളും സാമ്പത്തിക സഹായം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

tRootC1469263">

ഹജ്ജ് ഹൗസിൻ്റെ ശിലാസ്ഥാപന ദിവസം 85 ലക്ഷം രൂപയുടെ വാഗ്ദാനം ലഭിച്ചിരുന്നു. വടകര തിക്കോടി സ്വദേശിയായ ഹാജി ജംഷീദ് ഹജ്ജ് ഹൗസ് നിർമാണത്തിനുള്ള തുകയുടെ ചെക്ക് ഹജ്ജ് കമ്മിറ്റിക്ക് ശനിയാഴ്ച കൈമാറി. ഹജ്ജ് യാത്രക്ക് വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടും മുമ്പ് പ്രാർഥന സമയത്താണ് ചെക്ക് കൈമാറിയത്. സംസ്ഥാന ഹജ്ജ് കമ്മിററി അംഗം ഒ.വി. ഓഫർ ഏറ്റുവാങ്ങി.

ഹജ്ജ് ഹൗസ് നിർമാണത്തിന് വിമാനത്താവളം മൂന്നാം ഗേറ്റിനു സമീപം ഒരേക്കർ സ്ഥലം അനുവദിച്ചതിനു പുറമെ അഞ്ച് കോടി രൂപ സർക്കാർ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ആകെ 16 കോടി രൂപയാണ് നിർമ്മാണത്തിൻ്റെ മതിപ്പ് ചെലവ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഹജ്ജ് കമ്മിറ്റി ലക്ഷ്യമിടുന്ന ഹജ്ജ് ഹൗസ് നിർമാണം പൂർത്തിയാക്കണ മെങ്കിൽ 20 കോടിയോളം രൂപ വേണ്ടി വരുമെന്ന കണക്ക് കൂട്ടലിലാണ് ഹജ്ജ് കമ്മിറ്റി സാമ്പത്തിക സമാഹരണത്തിന് ഒരുങ്ങുന്നത്.

Tags