ഹജ്ജ് ഹൗസ് നിർമ്മാണം ത്വരിതഗതിയിലാക്കണം: ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കാട്

Hajj House construction should be accelerated: Chairman Dr. Hussain Sakhafi Chullikad
Hajj House construction should be accelerated: Chairman Dr. Hussain Sakhafi Chullikad

കണ്ണൂർ: കണ്ണൂർ വിമാനത്താള പരിസരത്ത് അനുവദിച്ച  ഒരേക്കർ കിൻഫ്രാ ഭൂമിയിൽ ഹജ്ജ് ഹൗസ് നിർമ്മാണം ത്വരിതഗതിയിലാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കാട് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

ഹജ്ജിന് പുറമേ മറ്റു പൊതു ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കാൻ തക്കതായ മൾട്ടിപർപ്പസ് കൺവെൻഷൻ സെൻ്ററു താമസത്തിനും പ്രാർത്ഥനകൾക്കുമുള്ള മുറികൾ ഉൾക്കൊള്ളുന്ന ഹജ്ജ് ഹൗസ് നിർമ്മിക്കണമെന്നാണ് ഹജ്ജ് കമ്മിറ്റിയാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, ഷംസുദ്ദീൻ അരിഞ്ചിറ, ഒ.വിജയഫർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags