കണ്ണൂരിൽ ഗൈനക്കോളജി സൊസൈറ്റി വാർഷിക സമ്മേളനം15 ന് തുടങ്ങും

Gynecology Society annual conference to begin in Kannur on 15th
Gynecology Society annual conference to begin in Kannur on 15th


കണ്ണൂർ : പ്രസവ ശുശ്രൂഷ വിദഗ്ധരുടെ സംഘടനയായ കണ്ണൂർ ഒബ്സ്ട്രക്ടിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി വാർഷിക സമ്മേളനം 15, 16 തീയതികളിൽ കണ്ണൂരിൽ കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇത്തവണ സംഘടനയുടെ വിഷയം സ്ത്രീകളുടെ ആരോഗ്യ പുനർനിർവചനമെന്നതാണ്.15ന് ഡോ: മാധുരി സമുദ്രള, ഡോ: നീരജ് ജാദവ് എന്നിവരുടെ നേതൃത്വത്തിൽ വർക്ക് ഷോപ്പ് നടക്കും. 16ന് സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 

tRootC1469263">

ഡി. കൃഷ്ണനാഥപൈയെ ചടങ്ങിൽ ആദരിക്കും. പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ: വി.പി. പൈലി മുഖ്യപ്രഭാഷണം നടത്തും വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ഡോ:കെ ബീന, സെക്രട്ടറി ഡോ:കൗശിക്, ട്രഷറർ ഡോ: തുഫൈൽ , ജോയ:സെക്രട്ടറി ഡോ: സോയ, വൈസ് പ്രസിഡണ്ട് ഡോ: ഷൈല എന്നിവർ പങ്കെടുത്തു

Tags