പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി : ജിം ട്രെയ്നർ ശരത് നമ്പ്യാർ അറസ്റ്റിൽ

Gym trainer Sharath Nambiar arrested for behaving inappropriately with a young woman who came for physiotherapy in Payyannur.

 കണ്ണൂർ: ഫിസിയോതെറാപ്പി ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. പയ്യന്നൂർ വെൽനെസ് ക്ളിനിക്ക് ആൻഡ് ഫിറ്റ്നസ് ജിം ഉടമ ശരത് നമ്പ്യാരാ (36) ണ് അറസ്‌റ്റിലായത്. പയ്യന്നൂർ പൊലിസാണ് ഇയാളെ അറസ്‌റ്റുചെയ്തത്. കാസർകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്‌റ്റുചെയ്തത്. 

ഇതിനിടെ ഫിസിയോതെറാപ്പിയ്ക്കിടെ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി ശരത് നമ്പ്യാർക്കെതിരെ പ്രതിഷേധവുമായി ഫിസിയോതെറാപ്പിസ്റ്റ് അസോസിയേഷൻ രംഗത്തെത്തി. ശരത് വ്യാജ ഫിസിയോതെറാപ്പിസ്റ്റാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ഫിസിയോതൊറാപ്പിയുമായി ഇയാൾക്ക് ഒരു ബന്ധവുമില്ല. ശരത് നമ്പ്യാർ കേവലം ജിം ട്രെയിനാർ മാത്രമാണെന്ന് ഭാരവാഹികൾ ആരോപിച്ചു.

Tags