കണ്ണൂരിൽ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ
Mar 7, 2026, 13:36 IST
കണ്ണൂർ:കണ്ണൂരിൽ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ .രണ്ടുകിലോയിലധികം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി ശിവാജി ബബൻ ഗതമെന്ന യുവാവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്.കാൾടെക്സസ് പരിസരത്ത് നിന്നും കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത് എക്സൈസ് കമ്മീഷണർ സ്ക്വാഡിനും ഇൻ്റലിജൻസിനും ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന പ്രതിയെ കണ്ടെത്തുന്നതിന് കേരള എടിഎസിൻ്റെ സഹായവും ലഭിച്ചു.
tRootC1469263">.jpg)


