തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Feb 4, 2026, 20:09 IST
കണ്ണൂർ : തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ/ബി ബി എ /ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ട് വർഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടാതെ ഹയർ സെക്കൻഡറിയിൽ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ മുമ്പാകെ എത്തണം. ഫോൺ: 04972835183
tRootC1469263">.jpg)


