ഗൂഡല്ലൂരിൽ വാഹനാപകടത്തിൽ ധർമ്മടം സ്വദേശിയായ യുവാവ് മരിച്ചു

A young man from Dharmadam died in a car accident in Gudalur
A young man from Dharmadam died in a car accident in Gudalur

കണ്ണൂർ : ഗൂഡല്ലൂരിൽ നടന്ന വാഹനാപകടത്തിൽ ധർമടം സ്വദേശിയായ യുവാവ് മരിച്ചു. ധർമ്മടം മീത്തലെപീടിക യുഎസ്കെ റോഡ് മാധുരി വിഹാറിൽ ആദിത്യൻ മഹേഷാണ് (22) മരിച്ചത്.

ആദിത്യൻ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. അച്ഛൻ: സി.വി.മഹേഷ് - പി.വി.കവിത ദമ്പതികളുടെ മകനാണ്. സഹോദരി: മീര മഹേഷ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സഹൽ സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.

tRootC1469263">

Tags