ചാല കസ്തൂർബയിൽ ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം നടത്തി
Mar 21, 2025, 08:32 IST


ചാല: ലൈബ്രറി കൗൺസിൽ എടക്കാട് നേതൃസമിതി തലത്തിലുളള വായനശാലകൾ മാലിന്യ മുക്തമായതിന്റേയും, സൗന്ദര്യ വൽക്കരിച്ചതിന്റേയും പ്രഖ്യാപനം നടത്തി. ചാല കസ്തൂർബ വായനശാലയിൽ നേതൃ സമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു.
കൗൺസിലർ വി.ബാലകൃഷ്ണൻ പ്രഖ്യാപനം നടത്തി. വായനശാല സെക്രട്ടറി കെ.കെ. ജനാർദ്ദനൻ അധ്യക്ഷനായി.ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ് സുനിൽ സി.വി.രവീന്ദ്രൻ, വിനയൻ എന്നിവർ സംസാരിച്ചു. സുനിൽ ജെ.എസ്സ് സ്വാഗതവും, സുരേശൻ പുളുക്കായി നന്ദിയും പറഞ്ഞു