പച്ചക്കുതിര : കണ്ണൂരിൽ പ്രകൃതി സഹവാസ ക്യാമ്പ് നടത്തി

Green Horse: Nature coexistence camp held in Kannur
Green Horse: Nature coexistence camp held in Kannur

  മട്ടന്നൂർ :മാലൂരില്‍ ഗുഡ് എർത്ത് ഹോളിസ്റ്റിക് ഇക്കോ വില്ലേജ് സാരംഗില്‍ 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാംപ് സംഘടിപ്പിച്ചു.
കുട്ടികളില്‍ വർദ്ധിച്ചു വരുന്ന സോഷ്യല്‍ മീഡിയ അഡിക്ഷൻ മാറ്റി, അവരുടെ സർഗാത്മക ചിന്തയും പ്രകൃതി അവബോധവും സ്നേഹവും വളർത്തുക എന്ന് ലക്ഷ്യമിട്ടുകൊണ്ടുള്ള ഗുഡ് എർത്തിന്റെ പ്രവർത്തന പരിപാടിയുടെ തുടക്കമായാണ് ക്യാംപ് നേച്ചർ ജേർണലിംഗ്, തിയേറ്റർ ഗെയിമുകള്‍, പ്രകൃതിയിലൂടെ കലാപഠനം, പ്രകൃതി വർണ്ണ നിർമ്മാണവും ചിത്രരചനയുമൊക്കെയായി നടന്ന പ്രകൃതി സഹവാസ പഠന ക്യാംപ് കുട്ടികളെ ജൈവികതയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള സംഘാടകരുടെ ശ്രമം ശ്രദ്ധേയമായി. 

മലയോര മേഖലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 27 കുട്ടികള്‍ ക്യാംപിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന, ബിജു തേൻകുടി എന്നിവർ ക്ലാസെടുത്തു.
 

Tags