പയ്യന്നൂരിൽ വയോധികയെ മർദ്ദിച്ചു കൊന്ന കേസ് : പേര മകൻ അറസ്റ്റിൽ

Elderly woman beaten to death in Payyannur: Grandson arrested
Elderly woman beaten to death in Payyannur: Grandson arrested


പയ്യന്നൂര്‍ : പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മണിയറ കാര്‍ത്ത്യായനി യെ (88) മർദ്ദിച്ചു കൊന്ന കേസിൽ പേര മകന്‍ റിജുവിനെ  പൊലിസ് അറസ്റ്റു ചെയ്തു.ഈമാസം 11 നാണ് വീട്ടില്‍ വെച്ച് മകളുടെ മകന്‍ റിജു ഈ വയോധികയെ അതി ക്രൂരമായി മര്‍ദ്ദിച്ചത്.തലയ്ക്കും, കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായനി അമ്മ (88) പരിയാരം മെഡിക്കല്‍ അബോധവസ്ഥയില്‍ ചികില്‍സയിലായിരിക്കെ ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് മരണപ്പെട്ടത്.

tRootC1469263">

മരണ വിവരം അറിഞ്ഞ ഉടനെ പൊലിസ് റിജുവിനെ കസ്റ്റഡിയിലെടുത്തിരുന്നു.കാര്‍ത്ത്യായനി അമ്മയുടെ മകള്‍ ലീലയുടെ മകനാണ് റിജു.
സ്വത്ത് വീതം വെച്ചപ്പോള്‍ മകള്‍ ലീലയ്ക്ക് പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ സ്വന്തം വീടും പറമ്പും ഇവര്‍ നല്‍കുകയും ലീല സംരക്ഷണ ചുമതല എറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് വീട് വാടകയ്ക്ക് നല്‍കി കാര്‍ത്ത്യായനി യെ കണ്ടങ്കാളിയിലെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരുകയും നോക്കാന്‍ ഹോം നേഴ്‌സിനെ എര്‍പ്പാടാക്കുകയും ചെയ്തു.

ഹോം നേഴ്‌സ് അമ്മിണിയുടെ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് റിജു വിനെതിരെ കേസെടുത്തിരുന്നത് .മദ്യപാനിയായ റിജു കാര്‍ത്ത്യായനി അമ്മയെ പലപ്പോഴായി മര്‍ദ്ദിക്കാറുണ്ടെന്നാണ് വിവരം.പരേതനായ പുക്കുടി ചിണ്ടനാണ് കാര്‍ത്ത്യായനി അമ്മയുടെ ഭര്‍ത്താവ്: മക്കള്‍ ലീല , പരേതനായ ഗംഗാധരന്‍ .മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ പേരമകന്‍ റിജുവിനെതിരെ ഹോം നേഴ്‌സിന്റെ പരാതിയില്‍ കേസെടുത്തിട്ടും യാതൊരു നടപടിയും പയ്യന്നൂര്‍ പോലീസ് എടുക്കാത്തതിന്റെ പ്രതിഫലനമെന്നോളം റിജുവിന്റെ കണ്ടങ്കാളിയിലെ സോമേശ്വര ക്ഷേത്രത്തിന് സമീപമുള്ള, വീടിന്റെ ചില്ലും കാറും അജ്ഞാതർ തകർത്തിരുന്നു.

Tags