കത്തോലിക്കാ കോൺഗ്രസ് ജന്മവാർഷിക സമ്മേളനം കണ്ണൂരിൽ 14 ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലി

Catholic Congress birthday anniversary conference to be held in Kannur on 14th, with one lakh people participating in grand rally


കണ്ണൂർ:കത്തോലിക്കാ കോൺഗ്രസ്സിന്റെ നൂറ്റിഎട്ടാമത് ജന്മവാർഷിക സമ്മേഇന്ന്മാർച്ച് 13, 14 തീയ്യതികളിൽ കണ്ണൂരിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. "സമുദായ ശാക്തീകരണ രാഷ്ട്ര പുരോഗതിക്ക് " എന്ന മുദ്രവാക്യവുമായാണ് ജന്മവാർഷിക സമ്മേളനം നടത്തുന്നത്.പോലീസ് മൈതാനിയിൽ 14 ന് ഉച്ചതിരിഞ്ഞ് 2.30 ന് ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന മഹാറാലി ആർച്ച്ബിഷപ്പ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും.തുടന്ന് നടക്കുന്ന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. 

കാർഷിക മേഖലയോടുള്ള വിവേചനവും വന്യജീവി അക്രമണങ്ങൾ കുടിയിറക്ക് ഭീഷണി, അർഹതപ്പെട്ടെ അവകാശ നിഷേധങ്ങളും വിവിധങ്ങളായ അധിനിവേശങ്ങളും യുവജന പലായനവും വികസന വിരുദ്ധ നിലപാടുകളും ചർച്ച ചെയ്യപ്പെടുന്ന സംഗമത്തിൽ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. കാലത്ത് 9-30 ന്  പ്രതിനിധി സമ്മേളനത്തിലും വികസന സംവാദത്തിലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുള്ള അംഗങ്ങളും പങ്കെടുക്കും.മാർച്ച് 13 ന് പാലക്കാട് നിന്നാരംഭിക്കുന്ന പതാക പ്രയാണം വൈകുന്നേരം അഞ്ചു മണിക്ക് സമ്മേളനനഗരിയിൽ എത്തിച്ചേരും. തുടർന്ന് പതാക ഉയർത്തുകയും വർക്കിംഗ് കമ്മിറ്റി മീറ്റിങ്ങും നടക്കും.വാർത്താസമ്മേളനത്തിൽമോൺ.സെബസ്റ്റ്യാൻ പാലാ കുഴി,പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, ഗ്ലോബൽട്രഷറർ അഡ്വ:ടോണിപുഞ്ചക്കുന്നേൽ,കാത്തോലിക്കാ കോൺഗ്രസ്തലശ്ശേരി അതിരൂപതാ പ്രസിഡണ്ട് ഫിലിപ്പ് വെളിയത്ത്, രാജീവ് കൊച്ചുപറമ്പിൽ , ഡയറക്ടർ ഫാ: ഫിലിപ്പ് കവിയിൽഎന്നിവർ പങ്കെടുത്തു.

Tags