റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി

Retired Subaidar Palangadan Govindan Nair passes away

 കണ്ണപുരം : മൊട്ടമ്മൽ എക്സ് സർവ്വീസസ് ലീഗ് ഓഫീസിനു സമീപം റിട്ട. സുബൈദാർ  പാലങ്ങാടൻ ഗോവിന്ദൻ നായർ ( 85 ) നിര്യാതനായി. പിതാവ്: പരേതനായ പാലങ്ങാടൻ കൃഷ്ണൻ നായർ, മാതാവ്: പരേതയായ പൂക്കളങ്ങര ശ്രീദേവി അമ്മ.  1971 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിലും പിന്നീട് 1973 ലെ പോലീസ് നടപടിയിലും പങ്കെടുത്തിരുന്നു. 

ഫോർട്ടി മീഡിയം റെജിമെൻ്റിൽ ഏറ്റവും നല്ല ജൂനിയർ കമ്മീഷൻ്റ് ഓഫീസറായുംഗൺ പൊസിഷൻ ഓഫീസറായും  സേവനമനുഷ്ഠിച്ചു.
കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് കണ്ണപുരം യൂനിറ്റിലെ മുതിർന്ന അംഗമാണ്. മൊട്ടമ്മലിൽ എക്സ്- സർവീസസ് ലീഗ് കണ്ണപുരം  യൂനിറ്റ്ഓഫീസ് കെട്ടിടം നിർമ്മിക്കാനായി നാല് സെൻ്റ് സ്ഥലം ഗോവിന്ദൻ നായർ സൗജന്യമായി നൽകുകയുണ്ടായി.

ഭാര്യ: തൃച്ഛംബരവൻ പങ്കജാക്ഷി. സഹോദരങ്ങൾ: പി. രാഘവൻ നായർ ( റിട്ട. സുബൈദാർ മേജർ, ഇന്ത്യൻ ആർമി ), ലക്ഷ്മി അമ്മ ( തൃച്ചംബരം ), നാരായണി അമ്മ ( കണ്ണാടിപ്പറമ്പ് ), ലീല അമ്മ ( തൃച്ഛംബരം ) പരേതരായ പി. നാരായണൻ നായർ ( റിട്ട. ഹവിൽദാർ , ഇന്ത്യൻ ആർമി ) , പി . കൃഷ്ണൻ നായർ ( ബിസിനസ്, ബംഗലൂരു ) . സംസ്കാരം ഇന്ന്  വൈകുന്നേരം ആറ് മണിക്ക് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ

Tags