ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം
May 9, 2026, 12:21 IST
കണ്ണൂർ: സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്പി പി.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ജയിൽ ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി പറയുന്നു.
എന്നാൽ ജയിലിന് അകത്ത് നിന്നും പുറത്തു നിന്നും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിലുണ്ട്. ജയിലഴി മുറിച്ച ആയുധത്തെ പറ്റിയുള്ള സാങ്കേതിക വിവരങ്ങൾ കോഴിക്കോട്ടുള്ള എൻഐടിയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. 500 പേജുകൾ ഉൾപ്പെടുന്ന കുറ്റപത്രത്തിൽ സഹതടവുകാരായ 4 പേർക്ക് ജയിൽചാട്ടത്തെ പറ്റി അറിയാമായിരുന്നുവെന്നാണ് വിവരം.
.jpg)

